ദേശീയപാതയിലെ ടാറിങ് അപാകത: പരിഹാരശ്രമം തുടങ്ങി
text_fieldsകൊരട്ടി: ടാറിങ് അപാകത കാരണം നാളുകളായി അപകട മേഖലയായ ദേശീയപാത കൊരട്ടിയിൽ റീടാറിങ് തുടങ്ങി. കൊരട്ടി സിഗ്നൽ ജങ്ഷൻ മുതൽ ചിറങ്ങര സിഗ്നൽ ജങ്ഷൻ വരെയുള്ള ഭാഗത്താണ് ടാറിങ് നടക്കുന്നത്. ഇതേതുടർന്നുള്ള ഗതാഗത നിയന്ത്രണം കാരണം ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ടനിരക്ക് ഇടയാക്കി.
കൊരട്ടി മുതൽ ചിറങ്ങര വരെയുള്ള ടാറിങ് അശാസ്ത്രീയമായിരുന്നു. ഇതുകാരണം റോഡിൽ പല തലത്തിലുള്ള അടരുകൾ രൂപപ്പെട്ടിരുന്നു. കൂട്ടിയിടിയടക്കം അപകട പരമ്പരതന്നെ സംഭവിച്ചിരുന്നു.
ഇതോടെ വ്യാപക പരാതിയാണ് ഉയർന്നത്. വിവിധ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തിയതോടെ റവന്യൂ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതേതുടർന്ന് ദേശീയപാത അധികൃതർക്ക് എതിരെ സമ്മർദം ഉയർന്നു. അപാകതയുള്ള ഭാഗങ്ങളിലെ ടാറിങ് പൊളിച്ച് നീക്കി വീണ്ടും ടാറിങ് പുരോഗമിക്കുകയാണ്. മഴയെത്തും മുമ്പ് അപാകതകൾ പരിഹരിക്കാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.