കോവിഡ് കാലത്ത് അധ്യാപകരോടുള്ള സ്നേഹം ഇങ്ങനെയാണ്...
text_fieldsഗുരുവായൂര്‍: കോവിഡ് കാലത്ത് അധ്യാപകരോടുള്ള സ്നേഹം പൂർവവിദ്യാർഥികൾ പ്രകടിപ്പിക്കുന്നത് ഇങ്ങനെയാണ്. ജനപ്രതിനിധികൂടിയായ അധ്യാപിക ആവശ്യപ്പെട്ടപ്പോൾ പൂർവവിദ്യാർഥി എത്തിച്ചുകൊടുത്തത് കോവിഡിനെ നേരിടാനുള്ള പ്രതിരോധ സാമഗ്രികൾ.
കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ സാമഗ്രികൾ കെ.എസ്.ആർ.ടി.സിയുടെയും ഫയർ ഫോഴ്സിെൻറയും കൈവശം പ്രതിരോധസാമഗ്രികളുടെ കുറവുണ്ടെന്നകാര്യം ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ടാണ് മുൻ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി മുംബൈയിലെ ബിസിനസുകാരനായ തെൻറ പൂർവവിദ്യാർഥി സുകുമാര്‍ കെ. പണിക്കരെ ബന്ധപ്പെട്ടത്.
പ്രിയ അധ്യാപകയുടെ ആവശ്യം മനസ്സിലാക്കിയ സുകുമാർ 300 മാസ്ക്, 200 ഗ്ലൗസ്, 200 ഫേസ് ഷീൽഡ്, 100 ലിറ്റർ സാനിറ്റൈസർ എന്നിവ ഗുരുവായൂരിലെത്തിക്കുകയായിരുന്നു. ഫയര്‍ റസ്ക്യൂ ഓഫിസര്‍മാരായ എച്ച്. സജിന്‍, ആർ. രാജു എന്നിവർക്ക് പ്രതിരോധ സാമഗ്രികൾ പ്രഫ. ശാന്തകുമാരി കൈമാറി. നഗരസഭയിലേക്കുള്ളവ ഹെൽത്ത് സൂപ്പർവൈസർ ആർ. സജീവിന് കൈമാറി. കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്കും സാമഗ്രികളെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.