സവർണർ സമരാഗ്നി കൊളുത്തിയ ക്ഷേത്രാങ്കണം
text_fieldsവടക്കേക്കാട്: മണികണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്ര മുറ്റത്തെ ദീപസ്തംഭത്തിൽ നിന്നും തിരി കൊളുത്തിയാണ് മൈതാനിയിൽ കൂട്ടിയിട്ട വിദേശ വസ്ത്രങ്ങൾ തീയിട്ടത്.
കൊടമന നാരായണൻ നായർ, മഹാകവി വള്ളത്തോളിെൻറ മക്കളായ അച്യുതക്കുറുപ്പ്, ഗോപാലക്കുറുപ്പ്, ബാലകൃഷ്ണക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ബഹിഷ്കരണ സമരം വന്നേരി നാട്ടിലെ സവർണ വിഭാഗക്കാരെ വൻതോതിൽ സ്വാതന്ത്ര്യ സമരത്തിലേക്ക് ആകർഷിക്കാൻ ഇടയാക്കി.
അമ്പലത്തിന് തൊട്ടടുത്താണ് വള്ളത്തോളിെൻറ പത്നിയുടെ വീടായ ചിറ്റഴിത്തറവാട്. ഐത്തോച്ചാടനത്തിെൻറ ഭാഗമായി വൈലത്തൂർ മഹാസമ്മേളനം ചേർന്നതും ഗുരുവായൂർ സത്യഗ്രഹ സമര ജാഥക്ക് സ്വീകരണം നൽകിയതും നാനാ ജാതിക്കാരേയും പങ്കെടുപ്പിച്ച് പന്തിഭോജനം നടത്തിയതും ചിറ്റഴിയിൽ വെച്ചാണ്.
ക്ഷേത്രപ്രവേശന സമരത്തെ മേഖലയിലെ ഭൂരിപക്ഷം സവർണരും അനുകൂലിച്ചു. മണികണ്ഠേശ്വരം ക്ഷേത്ര മൈതാനിയിലെ ആൽത്തറ നാലപ്പാടൻ, കുട്ടികൃഷ്ണമാരാർ, വള്ളത്തോൾ, ചെറുകാട്, കെ ദാമോദരൻ, ഉണ്ണി രാജ എന്നിവരുടെ സംഗമ വേദി ആയിരുന്നു.
ഇവരുടെ സാന്നിധ്യം പ്രദേശത്തെ യുവാക്കളിൽ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകി. ചിറ്റഴിത്തറവാടും പഴയ ആലും ആൽത്തറയും ഇപ്പോഴില്ല. മൈതാനത്ത് പിന്നീട് വളർന്ന ആൽമരങ്ങൾ ക്ഷേത്രസമിതി സംരക്ഷിച്ചു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.