പത്ത് വയസ്സുകാരി വോട്ടുതേടി കുതിരപ്പുറത്ത്
text_fieldsചാഴൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ജനവിധിതേടുന്ന എൽ.ഡി.എഫിലെ വിനീത ബെന്നിക്കുവേണ്ടി കുതിരപ്പുറത്ത് വോട്ടുതേടുന്ന അമേയ മസൂദ്
അന്തിക്കാട്: അമേയ എന്ന 10 വയസ്സുകാരി വെള്ള കുതിരപ്പുറത്ത് ഇറങ്ങിയത് ഉല്ലാസയാത്രക്കല്ല, തെൻറ വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടുതേടിയാണ്. ചാഴൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽനിന്ന് ജനവിധിതേടുന്ന വിനീത ബെന്നിക്കുവേണ്ടി വോട്ടുപിടിക്കാനാണ് അമേയയുടെ 'അശ്വമേധം'.
ധാന്യക്കതിർ അരിവാൾ ചിഹ്നം ആലേഖനംചെയ്ത രക്തവർണക്കൊടിയും നെഞ്ചോടുചേർത്താണ് ഈ പെൺകുട്ടിയുടെ യാത്ര. കുതിരപ്പുറത്ത് വോട്ടുതേടി സഞ്ചരിക്കുന്ന അമേയയെ കണ്ട സ്ത്രീകളും കുട്ടികളും ആദ്യം അമ്പരന്നെങ്കിലും പിന്നീട് ഹർഷാരവത്തോടെ വരവേറ്റു.
ഇതിനിടെ അതുവഴിവന്ന സ്ഥാനാർഥി വിനീത ബെന്നി കുതിരപ്പുറത്ത് കൊടിയുംപിടിച്ചിരിക്കുന്ന അമേയയേ കണ്ട് അഭിവാദ്യംചെയ്തു. ചാഴൂർ കല്ലുങ്കൽ വീട്ടിൽ മസൂദിെൻറ മകളാണ് അമേയ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.