ചെള്ളുകൾ കണ്ടെത്തിയ റേഷനരി ഭക്ഷ്യയോഗ്യമെല്ലന്ന് പരിശോധന ഫലം
text_fieldsതൃശൂർ: റേഷനരിയിൽ ചെള്ളുകൾ കണ്ടെത്തിയ സംഭവത്തിൽ അരി ഭക്ഷ്യയോഗ്യമല്ലന്ന് ഭക്ഷ്യസുരക്ഷ പരിശോധന ഫലം. കോവിഡിെൻറ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ സൗജന്യമായി ജൂൺ 30ന് മണ്ണുത്തി മുല്ലക്കരയിലെ 354ാം നമ്പർ റേഷൻ കടയിൽ വിതരണത്തിന് എത്തിയ അരിയിലാണ് ചെള്ള് കണ്ടെത്തിയത്.
കുരിയിച്ചിറ ഗോഡൗണിൽനിന്ന് സപ്ലൈകോ വാതിൽപടി വഴി വിതരണത്തിന് കൊണ്ടുവന്ന ലോറിയിലെ 87 അരി ചാക്കുളിൽ പുറത്ത് ചെള്ളുകൾ കാണുകയായിരുന്നു. തൃശൂർ ഭക്ഷ്യസുരക്ഷ വകുപ്പും ലീഗൽ മെേട്രാളജി വകുപ്പം സ്ഥലെത്തത്തി പരിശോധന നടത്തി. തുടർന്ന് ശേഖരിച്ച അരിയുടെ സാമ്പിൾ എറണാകുളത്തെ ഭക്ഷ്യസുരക്ഷ ലബിലേക്ക് അയിച്ചിരുന്നു. ഈ പരിശോധനയിലാണ് അരി ഭക്ഷ്യയോഗ്യമെല്ലന്ന് കണ്ടെത്തിയത്. 'നേർക്കാഴ്ച' സമിതി സെക്രട്ടറി പി.ബി. സതീഷിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ചതിൽ ജീവനുളതും ചത്തതുമായ കീടങ്ങളുെണ്ടന്നും ഇന്ത്യൻ ഭക്ഷ്യസുരക്ഷ നിയമം 2006 പ്രകാരം അരി ഭക്ഷ്യയോഗ്യമല്ലെന്നുമാണ് പറയുന്നത്.
അന്ന് നാട്ടുകാരും നേർക്കാഴ്ച സമിതി ഭാരവാഹികളും വിവരമ അറിയച്ചതിെന തുടർന്ന് എത്തിയ ഭക്ഷ്യസുരക്ഷ ഓഫിസർ അരിച്ചാക്കുകൾ തുറന്ന് പരിശോധിച്ചിരുന്നു. ഭക്ഷ്യയോഗ്യമെല്ലന്നും കണ്ടെത്തി. ലീഗൽ മെേട്രാളജി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ 50 കിലോ ഉണ്ടാകേണ്ട അരിച്ചാക്കുകളിൽ 47.100 മാത്രമായിരന്നു ഉണ്ടായിരുന്നത്. തൃശൂർ താലൂക്കിലെ 292 റേഷൻ കടകളിൽ ഇറക്കുന്ന ഭക്ഷ്യധാന്യങ്ങൾ തൂക്കത്തിൽ കുറവുവരുതി വെട്ടിപ്പ് നടത്തുന്നായും 'നേർക്കാഴ്ച' ഭാരവാഹികൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.