ഡാമിൽ കാൽവഴുതി വീണ് 13കാരന് ദാരുണാന്ത്യം
text_fields
മുളങ്കുന്നത്തുകാവ്: പൂമല ഡാമിൽ കാൽവഴുതി വീണ 13കാരൻ മുങ്ങി മരിച്ചു. പരേതനായ കന്നാംകുന്നേൽ ജേക്കബിെൻറ മകൻ മോസസാണ് (13) മരിച്ചത്. രണ്ടു സഹോദരിമാരോടൊപ്പം നടക്കാൻ ഇറങ്ങിയതായിരുന്നു മോസസ്. വീട്ടിൽനിന്ന് അര കിലോമീറ്റർ അകലെയുള്ള ഡാമിന് അകത്തുള്ള പാറക്കെട്ടിൽ ഇരിക്കുന്നതിനിടെയാണ് അപകടം. മൂന്നുപേർക്കും നീന്തൽ വശമില്ലായിരുന്നു. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ഉടൻ സഹോദരിമാർ ബഹളംവെച്ച് അടുത്തുള്ളവരെ വിളിച്ചുവരുത്തി തിരച്ചിൽ ആരംഭിച്ചു.
നാട്ടുകാരുടെ നേതൃത്വത്തിലാണ് രണ്ട് മീറ്ററിലധികം ആഴമുള്ള സ്ഥലത്ത് തിരച്ചിൽ നടത്തിയത്. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്തുനിന്ന് അൽപം അകലെ നിന്നാണ് കുട്ടിയെ കണ്ടെടുത്തത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കാൽഡിയൻ സിറിയൻ സ്കൂളിൽ വിദ്യാർഥിയാണ് മോസസ്. മാതാവ്: മിനി ജേക്കബ്. സഹോദരങ്ങൾ: റോസ് ഗ്രേസ് ജേക്കബ്, ബ്ലെസി സാറാ ജേക്കബ്. സംസ്കാരം ഞായറാഴ്ച രണ്ടിന് പൂമല പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.