പാർലമെന്റിലെ വാക്ക് വിലക്ക് പിൻവലിക്കണം -പു.ക.സ ജില്ല കൺവെൻഷൻ
text_fieldsതൃപ്രയാർ: പാർലമെന്റിൽ വാക്കുകൾ വിലക്കിയ കേന്ദ്ര സർക്കാർ ഉത്തരവുകൾ പിൻവലിക്കണമെന്ന് പു.ക.സ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.ഡി. പ്രേംപ്രസാദ് അധ്യക്ഷത വഹിച്ചു.
'മാധ്യമങ്ങളും വർഗീയതയും' വിഷയത്തിൽ പു.ക.സ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, കെ.വി. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
ജില്ല പ്രസിഡന്റ് വി.ഡി. പ്രേം പ്രസാദ്, എം.എൻ. വിനയകുമാർ, നാരായണൻ കോലഴി എന്നിവരടങ്ങുന്ന പ്രസീഡിയം കൺവെൻഷൻ നിയന്ത്രിച്ചു. സി.ആർ. ദാസ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, റെജില ഷെറിൻ, ഡോ. കെ.ജി. വിശ്വനാഥൻ, കെ.പി. സെലീന എന്നിവർ സംബന്ധിച്ചു.
സ്വാഗതസംഘം ചെയർമാൻ ഇ.കെ. തോമസ് സ്വാഗതവും എ.വി. സതീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം.എൻ. വിനയകുമാർ (സെക്ര), വി.ഡി. പ്രേംപ്രസാദ് (പ്രസി), ഡോ. കെ.ജി. വിശ്വനാഥൻ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.