Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി കമ്പിയിലേക്ക്...

വൈദ്യുതി കമ്പിയിലേക്ക് തെങ്ങ് മറിഞ്ഞു

text_fields
bookmark_border
വൈദ്യുതി കമ്പിയിലേക്ക് തെങ്ങ് മറിഞ്ഞു
cancel
camera_alt

ഒ​ന്നാം മൈ​ലി​ന് സ​മീ​പം വൈ​ദ്യു​ത ക​മ്പി​യി​ലേ​ക്ക് വീ​ണ തെ​ങ്ങ്


ചെ​റു​തു​രു​ത്തി: പൈ​ങ്കു​ളം റോ​ഡ് ഒ​ന്നാം മൈ​ലി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നി​ന് 110 കെ.​വി വൈ​ദ്യു​തി ക​മ്പി​യി​ലേ​ക്ക് കാ​റ്റി​ൽ തെ​ങ്ങ് മ​റി​ഞ്ഞു​വീ​ണു.

ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ​യു​ള്ള സ്ഫോ​ട​നം കേ​ട്ട് നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി ഓ​ടി​ക്കൂടു​ക​യും വീ​ടു​ക​ളി​ൽ​നി​ന്ന് പു​റ​ത്ത് ഓ​ടു​ക​യും ചെ​യ്തു. കു​ള​പ്പു​ള്ളി​യി​ൽ​നി​ന്ന് മാ​ട​ക്ക​ത്ത​റ​യി​ലേ​ക്ക് പോ​കു​ന്ന 110 കെ.​വി വൈ​ദ്യു​തി ക​മ്പി​യാ​ണ് താ​ഴേ​ക്ക് പ​തി​ച്ച​ത്. തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന 11 കെ.​വി ലൈ​നി​ൽ ക​മ്പി ത​ട​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഒ​ന്നാം മൈ​ൽ പൂ​ച്ചി​ങ്ങ​ൽ യൂ​സു​ഫി​ന്റെ വീ​ടി​നു മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വാ​ട്ട​ർ ടാ​ങ്ക് ആ​ഘാ​ത​ത്തി​ൽ ത​ക​ർ​ന്നു. ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി വി​ത​ര​ണം നി​ർ​ത്തി​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The coconut fell on the electric wire
Next Story