പള്ളിവളവിലെ വ്യാപാരികളുടെ ദുരിതത്തിന് അറുതി വരുത്താൻ നടപടി തുടങ്ങി
text_fieldsമതിലകം: മതിലകം പള്ളിവളവിലെ വ്യാപാരികളുടെ ദുരിതത്തിന് അറുതിവരുത്താൻ അധികാരികൾ നടപടി തുടങ്ങി. റോഡിന് സമീപത്തെ ബസ് സ്റ്റോപ്പിന് അരികിലൂടെ പടിഞ്ഞാറോട്ട് പോകുന്ന കാനയിൽ അടിഞ്ഞുകൂടിയ മാലിന്യവും മണ്ണും ഹിറ്റാച്ചി ഉപയോഗിച്ച് നീക്കി. അവശേഷിക്കുന്നത് അടുത്തദിവസം നീക്കംചെയ്യും.
വാട്ടർ അതോറിറ്റിയുടെ ശുദ്ധജലം പുറത്തേക്ക് ഒഴുകുന്ന ഭാഗവും അടച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളംകെട്ടി നിൽക്കുന്നതും അതുവഴിയുണ്ടാകുന്ന ദുർഗന്ധവും ഒഴിവാകുമെന്നാണ് കച്ചവടക്കാർ കരുതുന്നത്.
മഴ പെയ്ത്തിലും വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളവും കെട്ടിനിൽക്കുന്നതുമൂലം കച്ചവടക്കാർ കടുത്ത പ്രതിസന്ധിയിലായിരുന്നു. പ്രശ്നപരിഹാരം നേടി വ്യാപാരി വ്യവസായി ഏകോപന സമിതിയും അധികാരികളെ സമീപിച്ചിരുന്നു. ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് രാജു എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.