അപകട ഭീഷണിയുയർത്തി കലുങ്ക്; പുനർനിർമിക്കണമെന്ന് നാട്ടുകാർ
text_fieldsമാള: നാരായണമംഗലം-കുണ്ടായി റോഡിൽ പുത്തൻചിറ ഈസ്റ്റ് കലുങ്ക് അപകടഭീഷണി ഉയർത്തുന്നു. റോഡ് പുനർനിർമാണ ഭാഗമായി കലുങ്ക് ഒഴിവാക്കി ഇരുവശവും റോഡ് വീതി കൂട്ടി നിർമിച്ചതാണ് വിനയായത്. കലുങ്ക് പൊളിച്ച് വീതി കൂട്ടിയ ശേഷമാണ് റോഡിന് വീതി കൂട്ടേണ്ടിയിരുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ധിറുതി പിടിച്ച് നിർമാണം നടത്തുകയായിരുന്നു.
ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ നിയന്ത്രണം തെറ്റി തോട്ടില്‍ വീഴാൻ സാധ്യതയുണ്ട്. പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപമാണ് റോഡ്. അത്യാസന്ന നിലയിലുള്ള രോഗികളെ കുണ്ടായി, ചാലക്കുടി, ജില്ല കേന്ദ്രങ്ങളിലേക്ക് പോകുന്ന വഴിയുമാണിത്. ഇവിടെ അപകടം പതിവാണെന്നും കലുങ്ക് ഉടൻ പുനർനിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.