കാർ വാടകക്കെടുത്ത് മുങ്ങുന്ന സംഘത്തിലെ സൂത്രധാരൻ പിടിയിൽ
text_fieldsതൃശൂർ: ആശുപത്രിയാവശ്യത്തിന് ഉപയോഗിക്കാൻ രണ്ട് ദിവസത്തേക്കെന്ന പേരിൽ കാർ വാടകക്കെടുത്ത് മുങ്ങുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. മതിലകം പാപ്പിനിവട്ടം കാട്ടുപറമ്പിൽ സഗീറിനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ചിറമനേങ്ങാട് സ്വദേശിയായ ഷെഹിലിൽനിന്ന് അത്യാവശ്യമായി ആശുപത്രി ആവശ്യത്തിനാണെന്ന് പറഞ്ഞ് രഞ്ജിത് എന്നയാളാണ് കാർ വാടകക്ക് എടുത്തത്. തിരിച്ചുകിട്ടാത്തതിനാൽ പലവട്ടം വിളിച്ചിട്ടും ഫലമില്ലാത്തതിനാൽ എരുമപ്പെട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. രഞ്ജിത്തിനെ കണ്ടെത്തുകയും കാർ മതിലകത്തുള്ള സഗീർ, ജിനാസ് എന്നിവർക്ക് പണയം െവച്ചെന്നും പറഞ്ഞു. പൊലീസിൻെറ വിശദ അന്വേഷണത്തിലാണ് സഗീറിെൻറ നേതൃത്വത്തിലുള്ള ഷജാസ്, തംസ് എന്നിവരുംകൂടി ഉൾപ്പെട്ട അഞ്ചംഗ തട്ടിപ്പുസംഘത്തിെൻറ പ്രവർത്തനങ്ങളെ കുറിച്ച് അറിഞ്ഞത്. രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ പ്രതിയായ സഗീറിനെ മതിലകത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ് അറിയിച്ചു.
സബ് ഇൻസ്പെക്ടർമാരായ കെ. അബ്്ദുൽ ഹക്കീം, സി.എ. സനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, തോമസ്, ഷെഫീക്, അഭിനന്ദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.