വഴിമുട്ടിച്ച് പൊതുമരാമത്ത് വകുപ്പ്; പരിഹരിക്കാൻ നടപടിയെന്ന് എം.എൽ.എ
text_fieldsമാള: വഴിമുട്ടിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമാണത്തിലെ അപാകത അന്വേഷിച്ച് പരിഹാര നടപടിയെടുക്കുമെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ. മാള-പൂപ്പത്തി റോഡ് ബി.എം.ബി.സി നിലവാരത്തിൽ ഉയർത്തി നിർമിക്കുന്ന ഭാഗത്താണ് വഴി അടഞ്ഞത്. പാർശ്വഭിത്തി ഉയർത്തി കെട്ടിയത് മൂലം വീട്ടിലേക്ക് ഇറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഒരു കുടുംബം. പൂപ്പത്തി-എളന്തിക്കർ റോഡിലെ കൈമപറമ്പിൽ സുദർശനെൻറ വീട്ടിലേക്കുള്ള വഴിയാണ് അടഞ്ഞത്. ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പാർശ്വഭിത്തി നിർമാണം മൂലം യാത്ര തടസ്സം നേരിടുന്നവർക്ക് റാമ്പ് നിർമിച്ചു നൽകുകയാണ് പതിവ്. നിയമതടസ്സം പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് ഇതിന് തയാറായിട്ടില്ല. തെക്കെ പൂപ്പത്തി എത്തുന്നതിന് മുമ്പുള്ള റോഡിന്റെ ഇരുവശവും പാർശ്വഭിത്തി നിർമിച്ചിട്ടുണ്ട്. എന്നാൽ, പാടശേഖരങ്ങളിലേയ്ക്ക് ട്രാക്ടർ ഇറക്കാൻ റാമ്പുകൾ നിർമിച്ചു നൽകണമെന്ന ആവശ്യം കർഷകർ ഉന്നയിച്ചതിനാൽ പല ഭാഗങ്ങളിലും പാർശ്വഭിത്തി നിർമാണം പൂർത്തിയാക്കിയിട്ടില്ല.
പാടശേഖരങ്ങളിലേയ്ക്ക് കൊയ്ത്തു യന്ത്രം എങ്ങനെ ഇറക്കുമെന്നാണ് കർഷകർ ചോദിക്കുന്നത്. പരിശോധിച്ച് അടിയന്തര നടപടിയെടുക്കാമെന്ന് എം.എൽ.എ ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.