അയ്യന്തോൾ കലക്ടറേറ്റിന് മുന്നിലെ പാർക്ക് കാടുകയറി നശിക്കുന്നു
text_fieldsതൃശൂർ: അയ്യന്തോൾ കലക്ടറേറ്റിന് മുന്നിലെ കുട്ടികളുടെ പാർക്ക് നാഥനില്ലാതെ കാടുകയറി നശിക്കുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആശ്രയിക്കുന്ന പാർക്കാണ്. രാവിലെയും വൈകിട്ടും ധാരാളം പേർ സ്ഥിരമായി എത്തിയിരുന്നു. ഇപ്പോൾ പാർക്കിൽ കുട്ടികളെയും കൊണ്ട് കയറാൻ രക്ഷിതാക്കൾക്ക് ഭയമാണ്.
പുല്ല് വളർന്ന് കാടായി. ഇഴ ജന്തുക്കളെ ഭയക്കാതെ പാർക്കിൽ നടക്കാനോ കുട്ടികൾക്ക് കളിക്കാനോ കഴിയില്ല. ഇലക്ട്രിക് വയറുകൾ പൊട്ടി കിടക്കുകയാണ്. ലൈറ്റ് പലതും കേടായതിനാൽ വൈകുന്നേരങ്ങളിൽ ആവശ്യത്തിന് വെളിച്ചമില്ല. പാർക്കിന് നടുവിലെ ടാങ്കിൽ ചളിവെള്ളമാണ്.
അമൃത് പദ്ധതിയിൽ 30 ലക്ഷത്തിന്റെ പണികൾ മാസങ്ങൾക്ക് മുമ്പ് ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയിട്ടില്ല.
പാർക്ക് നല്ല നിലയിൽ സംരക്ഷിക്കാൻ സ്ഥിരം സംവിധാനം ഒരുക്കണമെന്ന് പൊതുപ്രവർത്തകനായ ജെയിംസ് മുട്ടിക്കൽ കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.