രോഗി മരിച്ചു; കൂട്ടിരിപ്പുകാരനായ മകൻ ആശുപത്രിയിൽ ആക്രമണം നടത്തി
text_fieldsമുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗി മരിച്ചതിനെ തുടർന്ന് കൂട്ടിരിപ്പുകാരനായ മകൻ ആശുപത്രിയിൽ ആക്രമണം അഴിച്ചുവിട്ടു.
ചികിത്സ വാർഡിലെ നഴ്സിങ് സ്റ്റേഷൻ അടിച്ചുതകർക്കുകയും എം.ആർ.ഐ സ്കാൻ സെൻററിെൻറ ചില്ല് തകർക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. അഞ്ച് ദിവസമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട് സ്വദേശി 57കാരനാണ് വാർഡിൽ മരിച്ചത്. മകൻ പുറത്ത് പോയ സമയത്തായിരുന്നു മരണം.
തിരിച്ചെത്തി മരണ വിവരം അറിഞ്ഞ ശേഷം അക്രമാസക്തനാകുകയായിരുന്നു. ആശുപത്രി അധികൃതർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.