കണക്കൻകടവ് പാലത്തിലെ ഷട്ടർ തകർന്നു; കൃഷിക്ക് ഭീഷണി
text_fieldsമാള: പുത്തൻവേലിക്കര കണക്കൻകടവ് പാലത്തിലെ ഒരു ഷട്ടർ തകർന്നു. ഇതോടെ ഉപ്പു ജലം ചാലക്കുടിപ്പുഴയിലേക്ക് എത്തി. കുഴൂർ, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ കാർഷിക മേഖലക്കിത് ഭീഷണിയായിട്ടുണ്ട്. ഉപ്പു ജല ഭീഷണി തടയാൻ കോഴിത്തുരുത്ത് ഭാഗത്ത് പുഴയിൽ മണൽ തടയണ നിർമിച്ചിരുന്നു.
ഇതു പക്ഷെ കഴിഞ്ഞ വെള്ള കെട്ടിൽ തകർന്നു. കണക്കൻ കടവ് പാലത്തിനടിയിലെ നാലാമത്തെ ഷട്ടറാണ് തകർന്നത്. കാലപ്പഴക്കമാണ് കാരണമെന്ന് സൂചനയുണ്ട്. ഷട്ടർ ഇടാതിരുന്നാൽ കുഴൂരിൽ ഉപ്പു ജല ഭീഷണി തുടരും.
കോഴിതുരുത്ത് മണൽ തടയണ പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നത് കുടിവെള്ള വിതരണത്തേയും കാർഷിക മേഖലയിലെ ജലസേചനത്തേയും പ്രതികൂലമായി ബാധിക്കും. അടിയന്തിരമായി ഷട്ടർ അടച്ച് ഉപ്പു ജലം തടയണമെന്ന് ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.