നീന്തൽ പഠിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു
text_fieldsതൃശൂർ: സഹോദരനോടൊപ്പം കുളത്തിൽ നീന്തൽ പഠിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. വടൂക്കര സ്വദേശി അന്തിയുന്തൻ വീട്ടിൽ ഷിബിെൻറ മകൻ ഇമ്മാനുവല്‍ ഷോണാണ് (15) മരിച്ചത്. മാതാവിെൻറ വീടിനടുത്ത അരണാട്ടുകരയിലെ ഇൻഫൻറ് ജീസസ് സ്കൂളിന് സമീപത്തെ കുളത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. സഹോദരൻ ഇമ്മാനുവൽ ഷോയിയുമൊത്താണ് കുളത്തിലിറങ്ങിയത്.
നീന്തലറിയാതിരുന്ന ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ അറിയിച്ചതിനെത്തുടർന്ന് ഇരുവരെയും കരക്കെത്തിച്ചു. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഷോൺ മരിച്ചു. ഷോയി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മാതാവ്: രാഖി. തോപ്പ് സെൻറ് തോമസ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഇമ്മാനുവേൽ ഷോൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.