ഓട്ടത്തിനിടെ ടെമ്പോ ട്രാവലറിന് തീപിടിച്ചു
text_fieldsകൊണ്ടാഴി: കൊണ്ടാഴി താഴത്തെപടിയിൽ ടെമ്പോ ട്രാവലർ ഓട്ടത്തിനിടെ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ബോണറ്റിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണൻ (26) വാഹനം നിർത്തി ബോണറ്റ് തുറന്നതും തീ ആളിപ്പിടിച്ചു. ഡ്രൈവർ ഓടിമാറിയതിനാലാണ് അപകടം ഒഴിവായത്.
തീ പൂർണമായും വാഹനത്തെ വിഴുങ്ങിയതോടെ ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കുമെന്ന ഭീതിയിൽ നാട്ടുകാരും വാഹനത്തിനടുത്ത് ചെല്ലാൻ ഭയപ്പെട്ടു. ഷൊർണൂരിൽ നിന്ന് അഗ്നി രക്ഷാ സേനയെത്തിയപ്പോഴേക്കും മുൻഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. വിശ്വനാഥന്റെ നേതൃത്വത്തിൽ നാട്ടുകാർ തീ ഒരുവിധം നിയന്ത്രണവിധേയമാക്കി.
KL 55 G4916 ടെമ്പോ ട്രാവലറാണ് അപകടത്തിൽ പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സൂപ്പിപടി സ്വദേശി ലിതിന്റെയാണ് വാഹനം. വിവാഹ ഓട്ടത്തിനാണ് വാഹനം കൊണ്ടാഴിയിലെത്തിയത്. ഇന്ധനടാങ്കർ പൊട്ടിത്തെറിക്കാഞ്ഞതിനാലാണ് കൂടുതൽ അപകടമൊഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.