കാത്തിരിപ്പ് തീർന്നു; രവിയത്തുമ്മ ഇനി ഇന്ത്യക്കാരി
text_fieldsതൃശൂർ: ശ്രീലങ്കൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം നേടുകയെന്ന രവിയത്തുമ്മ ജമ്മലൂദിെൻറ സ്വപ്നം 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സഫലമായി. രവിയത്തുമ്മക്ക് ഇനി ഇന്ത്യക്കാരിയായി തന്നെ കേരള മണ്ണിൽ താമസിക്കാം. കലക്ടറേറ്റ് ചേംബറിൽ നടന്ന ചടങ്ങിൽ കലക്ടർ ഹരിത വി. കുമാർ ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി. ശ്രീലങ്കൻ സ്വദേശിയായിരുന്ന രവിയത്തുമ്മ കയ്പമംഗലം അമ്പലത്ത് വീട്ടിൽ ജമ്മലൂദീനെ വിവാഹം കഴിച്ച ശേഷമാണ് കയ്പമംഗത്ത് എത്തുന്നത്. കുവൈത്തലിൽ ജോലി ചെയ്യുന്നതിനിടയിലായിരുന്നു വിവാഹം. പ്രവാസ ജീവിതം അവസാനിപ്പിച്ച് 2006 മുതലാണ് ഇവർ കയ്പമംഗലത്ത് സ്ഥിരതാമസമാക്കിയത്. ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകി വർഷങ്ങളായെങ്കിലും തീരുമാനമായിരുന്നില്ല. കേരളത്തിൽനിന്ന് പഠിക്കണമെന്ന മകൾ പറജയുടെ ആഗ്രഹം കൂടിയാണ് ഇന്ത്യൻ പൗരത്വ ലബ്ദിയിലൂടെ സഫലമാകുന്നത്. നാലുവർഷം മുമ്പ് ഭർത്താവ് ജമ്മലൂദ്ദീൻ അർബുദം ബാധിച്ച് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.