'അയലത്തെ യുദ്ധം ഞങ്ങളെ ബാധിക്കുന്നില്ല, ഒന്നും പറയാനുമില്ല'; ഈജിപ്തിലെ നാടക പ്രവർത്തനം സംബന്ധിച്ച് സം വിധായകൻ മാസൻ മൊസാദ് ഇബ്രാഹിം ദസൂഖി
text_fieldsതൃശൂർ: ഈജിപ്തിൽനിന്നുള്ള നാടകം ഇക്കുറി ഇറ്റ്ഫോക്കിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ‘ജിസ്മ്, വ അസ്നാൻ, വ ശഅറ് മുസ്തആർറ്’ (ബോഡി, റ്റീത്ത് ആൻഡ് വിഗ്) എന്ന നാടകം എല്ലാ ഷോയും നിറഞ്ഞ സദസ്സിനു മുന്നിലാണ് അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക പ്രശംസയും നാടകം നേടി. നാടക സംവിധായകൻ മാസൻ മൊസാദ് ഇബ്രാഹിം ദസൂഖി ‘മാധ്യമ’വുമായി സംസാരിക്കുന്നു.
താങ്കളെ ഒന്ന് വിശദമായി പരിചയപ്പെടുത്താമോ?
15ാമത്തെ വയസ്സിൽ നാടക പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാൻ. ഈജിപ്തിലെ അയിനു ശംസ് സർവകലാശാലയിലെ ആർട്സ് വിഭാഗത്തിൽ ആദ്യമായി നാടകസംഘം രൂപവത്കരിക്കുന്നത് ഞാനാണ്. 2000ൽ. സീനായിൽ ശറമുശൈഖ് ഇൻറർനാഷനൽ യൂത്ത് തീയറ്റർ ഫെസ്റ്റിന് മുൻകൈയെടുത്തതും ഞാനായിരുന്നു. അയിനു ശംസ് സർവകലാശാലയിൽ തന്നെയാണ് ഞാൻ പഠിച്ചതും. തീയറ്ററിലും ലൈബ്രറി സയൻസിലും ഐ.ടിയിലും ബിരുദങ്ങൾ നേടിയിട്ടുണ്ട്. നിരവധി ദേശീയ, അന്തർദേശീയ ഫെസ്റ്റിവലുകളിൽ നാടകങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ലഭിച്ചു.
? ‘ജിസ്മ്, വ അസ്നാൻ, വ ശഅറ് മുസ്തആർറ്’ പറയാൻ ശ്രമിക്കുന്നത് എന്താണ്?
വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള നാല് സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് ഞാൻ നാടകം സൃഷ്ടിച്ചിരിക്കുന്നത്. നിർമിത ബുദ്ധിയുടെ കാലത്തും സ്ത്രീ ജീവിതങ്ങളുടെ അരക്ഷിതാവസ്ഥ സംബന്ധിച്ചും ബോഡി ഷെയിമിങ് സംബന്ധിച്ചും ഒക്കെ നാടകം സംസാരിക്കുന്നുണ്ട്. മാനുഷികമായ പരികൽപനകളെ സംബന്ധിച്ചാണ് ‘ജിസ്മ്, വ അസ്നാൻ, വ ശഅറ് മുസ്തആർറ്’ വിവരിക്കുന്നത്.
? ഈജിപ്തിന്റെ അയൽപക്കം യുദ്ധഭരിതമാണല്ലോ?
അതുസംബന്ധിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. അയൽപക്കത്തെ യുദ്ധം ഞങ്ങളെ ബാധിക്കുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.