ലബനാനിൽ തിയറ്റർ അതി പ്രതിസന്ധിയിൽ-അലി ചാഹ്റൂർ
text_fieldsതൃശൂർ: ലബനാനിൽ തിയറ്റർ അതി പ്രതിസന്ധിയിലാണെന്ന് സംവിധായകൻ അലി ചാഹ്റൂർ. ആർട്ടിസ്റ്റ് ഇൻ കോൺവെർസേഷൻ ചർച്ചയിൽ മുതിർന്ന തിയറ്റർ ആർട്ടിസ്റ്റ് നീലം മാൻസിങ്ങുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർക്കാർ ഞങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. കഴിഞ്ഞ മൂന്നുവർഷമായി ഞങ്ങളുടെ പണം കൈകാര്യം ചെയ്യാനാകുന്നില്ല. ഇപ്പോഴും ടോൾഡ് മൈ മദർ നാടകത്തിന് നീക്കിവെച്ച തുക ആ അക്കൗണ്ടിലാണ്”.
ലോകത്തിലെ മുഴുവൻ അമ്മമാരുടെയും വിലാപമാണ് ‘ടോൾഡ് ബൈ മൈ മദർ’. അറബ് നാടൻ പാട്ടുകളുടെ സമാഹാരമാണ് നാടകത്തിൽ സംഗീതമായി ഉപയോഗിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.