സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന യുവാവ് കടയിലെത്തി, 60,000 രൂപയടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നു
text_fieldsകാഞ്ഞാണി: വ്യാപാരസ്ഥാപനത്തിൽ കയറിയ മോഷ്ടാവ് 60,000 രൂപ കവർന്നു. സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയ ആളാണ് കടയുടമയുടെ കണ്ണുവെട്ടിച്ച് പണം അടങ്ങിയ ബാഗുമായി കടന്നുകളഞ്ഞത്. കാഞ്ഞാണി സെന്ററിലുള്ള സൺലൈറ്റ് സ്റ്റോഴ്സിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. സാധനങ്ങൾ വാങ്ങാനെന്ന മട്ടിൽ എത്തിയ ആൾ നിരവധി പലചരക്ക് സാധനങ്ങൾ ആവശ്യപ്പെട്ടു. ജീവനക്കാരൻ സാധനങ്ങൾ ഓരോന്നായി എടുത്ത് വാക്കുന്നതിനിടെ ഒരാൾ 500 രൂപ ചില്ലറയാക്കാനായി കടയിലേക്ക് കയറി വന്നു.
സാധനങ്ങൾ എടുത്തു കൊടുക്കുന്നതിനിടെ ജീവനക്കാരൻ പൈസ െവച്ച ബാഗ് തുറന്നു ചില്ലറ എടുത്ത് നൽകി. ഈ ബാഗ് കൈക്കലാക്കിയാണ് തൊഴിലാളികളുടെ കണ്ണുവെട്ടിച്ച് മോഷ്ടാവ് കടന്നത്. ഏറെ വൈകിയാണ് മോഷണവിവരം ജീവനക്കാരൻ അറിയുന്നത്. കടയുടമ അന്തിക്കാട് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.