വീടിന്റെ വാതിൽ പൊളിച്ച് 25,000 രൂപയും ഒരുപവനും മോഷ്ടിച്ചു
text_fieldsആമ്പല്ലൂർ: പുതുക്കാട് വീടിന്റെ പിൻവാതിൽ പൊളിച്ച് മോഷണം. 25,000 രൂപയും ഒരു പവന് സ്വർണാഭരണവും നഷ്ടപ്പെട്ടതായി പരാതി. തനിച്ച് താമസിക്കുന്ന വടക്കെ തൊറവ് ആദൂരുവളപ്പില് കൊച്ചമ്മിണിയുടെ വീട്ടിലാണ് മോഷണം. വ്യാഴാഴ്ച രാവിലെ വാതില്‍ പൂട്ടി ജോലിക്ക് പോയ കൊച്ചമ്മിണി വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
പുതുക്കാട് അരിക്കടയിൽ ജോലിക്കാരിയാണ് ഇവർ. പിറകുവശത്തെ ഗ്രില്‍ തുറന്ന് അടുക്കളവാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. അകത്തെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ച പണവും ഒരുപവന് വരുന്ന മോതിരവുമാണ് നഷ്ടപ്പെട്ടത്. പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.