തളിക്കുളത്ത് വീടിെൻറ വാതിൽ പൊളിച്ച് പണവും സ്വർണവും കവർന്നു
text_fieldsതളിക്കുളം: കൈതക്കലിൽ അടച്ചിട്ടവീട് കുത്തിത്തുറന്ന് വൻ കവർച്ച.
കൈതക്കൽ സെൻററിൽ സ്നേഹതീരം റോഡിൽ രായംമരക്കാർ മുഹമ്മദിെൻറ വീട്ടിലാണ് മോഷണം നടന്നത്. 1.7 ലക്ഷം രൂപയും പാദസരം, കമ്മൽ അടക്കമുള്ള സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടു.
മുഹമ്മദും ഭാര്യയും കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെ തൃശൂരിൽ മകൻ മെഹബൂബ് താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോയിരുന്നു.
വിദേശത്തുനിന്ന് എത്തിയ മകൻ കുറച്ചുദിവസമായി ക്വാറൻറീനിൽ കഴിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മുഹമ്മദ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിെൻറ ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. ഗേറ്റ് തുറന്ന് കയറിയപ്പോൾ മുൻവാതിൽ തുറന്നുകിടക്കുന്നതാണ് കണ്ടത്.
മൂന്ന് കിടപ്പുമുറികളിലെ അലമാരകളെല്ലാം തുറന്നും വസ്ത്രങ്ങൾ ഉൾപ്പെടെ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. ഏഴായിരത്തോളം യു.എ.ഇ ദിർഹവും നഷ്ടപ്പെട്ടു.
മകെൻറ കുട്ടിക്ക് വിവാഹസമ്മാനം നൽകാൻ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.
വലപ്പാട് എസ്.എച്ച്.ഒ കെ. സുമേഷ്, എസ്.ഐ എ.സി. ഷാജു എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിൽ അഞ്ചു നിരീക്ഷണ കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും തെളിവ് ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.