മന്ദലാംകുന്ന് മേഖലയിൽ മൂന്നിടത്ത് മോഷണം
text_fieldsമന്ദലാംകുന്ന്: മന്ദലാംകുന്ന് മേഖലയിൽ മോഷണ പരമ്പര. മന്ദലാംകുന്ന് ബീച്ചിൽ പുത്തൻവീട്ടിൽ മുഹമ്മദ്, കണ്ണോത്ത് ഇക്ബാൽ എന്നിവരുടെ കടകളിലും ബീച്ച് റോഡിൽ വാലിയില്‍ അലിക്കുട്ടിയുടെ വീട്ടിലുമാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
പൂട്ടുപൊളിച്ച ശേഷം കടയിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ച മോഷ്ടാക്കാൾ പെട്ടിയിലുണ്ടായിരുന്ന പണം കവർന്നു. പെട്ടിക്കടയുടെ ഇരുമ്പ് ഷീറ്റ് അടർത്തിമാറ്റിയ നിലയിലാണ്. രണ്ടുമാസം മുമ്പും മുഹമ്മദിന്റെ കടയിൽ മോഷണം നടന്നിരുന്നു. മന്ദലാംകുന്ന് ബീച്ച് റോഡില്‍ അലിക്കുട്ടിയുടെ വീട്ടില്‍നിന്ന് 50ഓളം പ്രാവുകളെ കൂടുപൊളിച്ച് മോഷ്ടിച്ചു. അലിക്കുട്ടിയും ഭാര്യയും പുലര്‍ച്ച അഞ്ചോടെ ജോലിക്കുപോയശേഷമാണ് സംഭവമെന്ന് കരുതുന്നു.
നാടന്‍ പ്രാവുകളും മുഖി ഇനം അലങ്കാര പ്രാവുകളുമാണ് നഷ്ടപ്പെട്ടത്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയും അടയിരിക്കുന്ന പ്രാവുകളെയും മോഷ്ടാക്കള്‍ കൊണ്ടുപോയി. ആലിക്കുട്ടിയുടെ മക്കളായ ഷമീം, മുസ്തഫ എന്നിവരാണ് പ്രാവിനെ വളര്‍ത്തിയിരുന്നത്. വടക്കേകാട് പൊലീസില്‍ പരാതി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.