മാമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയില്ല; രോഗികൾ വലയുന്നു
text_fieldsഅന്നമനട: മാമ്പ്ര സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ വേണമെന്ന് ആവശ്യം. നിലവിൽ മൂന്ന് കിടക്കകളാണുള്ളത്. ഇത് വർധിപ്പിക്കണം. ദിനം പ്രതി ഇവിടെ ചികിത്സ തേടിയെത്തുന്നത് നൂറുകണക്കിന് രോഗികളാണ്.
ഇവിടെ കിടത്തി ചികിത്സ വേണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. പരിസര പ്രദേശങ്ങളിൽ ചികിത്സാ കേന്ദ്രങ്ങൾ ഇല്ല. മാമ്പ്ര,വെസ്റ്റ് കൊരട്ടി മേഖലയിലുള്ളവരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അവശരെപ്പോലും വാഹനങ്ങളില്‍ സ്വകാര്യ ആശുപത്രികളിലെത്തിച്ച് പരിശോധന നടത്തേണ്ട അവസ്ഥയാണ്. മാള, കൊരട്ടി /ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളിലാണ് സ്വകാര്യ ആശുപത്രികളുള്ളത്. നിലവിൽ മൂന്ന് ഡോക്ടർമാർ ഇവിടെയുണ്ട്. ആവശ്യമുള്ള ജീവനക്കാരെ നിയമിക്കാന്‍ നിലവിലുള്ള ഭരണസമിതിക്കായിട്ടില്ല. ഒരു ഏക്കറിലധികം സ്ഥലം ആശുപത്രിക്കുണ്ട്. ഫണ്ട് അനുവദിച്ചാൽ പുതിയ ഒരു ബ്ലോക് കൂടി നിർമിക്കാനാവും.
1985 ൽ അന്തരിച്ച മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ തുറന്നു നൽകിയ പ്രാഥമികാരോഗ്യ കേന്ദ്രമാണിത്. 2018 നവംബറിൽ വി.ആർ. സുനിൽ കുമാർ എം.എൽ.എ നവീകരിച്ച ലാബ്, പാലിയേറ്റിവ് കേന്ദ്രം എന്നിവ ഉദ്ഘാടനം ചെയ്തു. തകർച്ചാഭീഷണി നേരിടുന്ന ഓഫിസ് കെട്ടിടം അടച്ചിട്ടിരിക്കുകയാണ്. കെട്ടിടം ഉൾഭാഗം നാശം നേരിടുകയാണ്. അതേ സമയം നിലവിലെ കെട്ടിടത്തിനു മുകളിൽ പുതിയ ഓഫിസ് നിർമിക്കുമെന്ന് ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.