ഓഫിസ് അടിപൊളി; കടന്നുവരാൻ വഴിയില്ല
text_fieldsമാള: സംസ്ഥാന സർക്കാറിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി നിർമിച്ച മാള സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം കഴിഞ്ഞ് മൂന്നുമാസമായിട്ടും പഴയ കെട്ടിടം പൊളിച്ചുമാറ്റാൻ നടപടിയായില്ല.
കഴിഞ്ഞ സെപ്റ്റംബർ പത്തിനായിരുന്നു പുതിയ ഓഫിസിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ നിർവഹിച്ചത്. പുതിയ ഓഫിസ് കെട്ടിടത്തിനോട് ചേർന്ന് മുൻവശത്ത് സ്ഥിതിചെയ്യുന്ന പഴയ ഓഫിസ് കെട്ടിടമാണ് പൊളിച്ചുമാറ്റാൻ വൈകുന്നത്.
പഴയ കെട്ടിടത്തിന് മുൻവശം വരെയാണ് വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയുക. പുതിയ കെട്ടിടത്തിലേക്ക് കടന്നുപോകുന്നതിന് പഴയ കെട്ടിടത്തിന്റെ ഇരുവശത്തിലൂടെ ഇടുങ്ങിയ നടവഴി മാത്രമാണുള്ളത്. പ്രായമായവർക്കും അംഗപരിമിതർക്കും ഈ നടവഴിയിയുടെ ഓഫിസിൽ എത്തിച്ചേരാൻ പാടുപെടുകയാണ്. നടക്കാൻ ബുദ്ധിമുട്ടുള്ളവരെ കസേരയിൽ ഇരുത്തി പുതിയ ഓഫിസിൽ എത്തിക്കുകയാണ്.
അടിയന്തരമായി പഴയ കെട്ടിടം പൊളിച്ചുമാറ്റി പാർക്കിങ് സൗകര്യവും മറ്റും ഒരുക്കുമെന്ന് ഉദ്ഘാടന വേളയിൽ വാഗ്ദാനം ഉണ്ടായി. സംഭവത്തിൽ കെട്ടിടം പൊളിച്ചുമാറ്റി കട്ട വരിച്ച് മുൻവശം പാർക്കിങ് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്ത് രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.