തെറ്റിദ്ധരിക്കണ്ട...ഇത് ജില്ല 'ശുചിത്വ മിഷൻ' ഓഫിസ് തന്നെ
text_fieldsതൃശൂർ: മാലിന്യ സംസ്കരണത്തെ കുറിച്ച് വാതോരാതെ പ്രഖ്യാപനങ്ങളും പദ്ധതികളും ആണ്ടിലൊരിക്കൽ ശുചീകരണ യജ്ഞ മാമാങ്കങ്ങൾക്കും നേതൃത്വം കൊടുക്കുന്ന ജില്ല ശുചിത്വ മിഷന്റെ ഓഫിസ് പ്രവർത്തിക്കുന്നത് മാലിന്യങ്ങൾക്ക് നടുവിൽ. ജില്ല പഞ്ചായത്തിലേക്ക് ഏതെങ്കിലും ആവശ്യത്തിനെത്തുന്നവരെ കാണുക മാലിന്യ കൂമ്പാരമാണ്.
പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിക്കുന്നവർക്കെതിരെയുള്ള നിയമ നടപടികൾ ലഘുലേഖകളായി വിതരണം നടത്തി സാധാരണക്കാരനെ കുത്തിനു പിടിച്ച് പിഴയീടാക്കുന്ന ഓഫിസ് മുറ്റത്ത് തന്നെ കുന്ന്കൂടിക്കിടക്കുന്ന മാലിന്യത്തിൽ ആർക്ക് പരാതി നൽകുമെന്ന സംശയമാണ് ഇവിടെയെത്തുന്നവർക്ക്.
ഗാന്ധിജയന്തിയോടനുബന്ധിച്ച് അമൃത് മഹോത്സവിന്റെ ഭാഗമായി ഒക്ടോബർ ഒന്നിന് ശുചിത്വമിഷൻ നേതൃത്വത്തിൽ ജില്ല പഞ്ചായത്ത് ഓഫിസ് അങ്കണം ശുചീകരിച്ചിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസാണ് ശുചീകരണം ഉദ്ഘാടനം ചെയ്തത്.
ആവേശത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ആവേശം പടമെടുക്കലിൽ ഒതുങ്ങി. ദിവസങ്ങൾക്കിപ്പുറം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തീയിട്ട നിലയിലും കൂട്ടിയിട്ട നിലയിലുമാണ്.
ഇവിടെ എത്തുന്നവരെല്ലാം ഇത് സംബന്ധിച്ച് ജീവനക്കാരോട് ചോദിക്കുന്നുണ്ടെങ്കിലും ഒരു ചിരിയിലൊതുക്കി പരാതിയുന്നയിച്ചയാളെ പറഞ്ഞ് വിടും. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ശുചിത്വ സർവേയിൽ ആദ്യ നൂറിൽ കേരളത്തിൽ നിന്ന് ഒരു പ്രദേശം പോലും ഉൾപ്പെടാതിരുന്നത് ഏറെ ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.