ശാരീരിക വെല്ലുവിളി നേരിടുന്നവരെ ചേർത്തുപിടിക്കും -മന്ത്രി എം.ബി രാജേഷ്
text_fieldsതൃശൂർ: ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കൊപ്പം നിൽക്കുന്ന സർക്കാറാണിതെന്ന് മന്ത്രി എം.ബി രാജേഷ്. ശാരീരിക പരിമിതികൾ നേരിടുന്നതിന്റെ പേരിൽ ആരും പിന്തള്ളപ്പെടാൻ പാടില്ലെന്ന നിർബന്ധം സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.
മുളങ്കുന്നത്തുകാവ് കിലയിൽ ഗ്രാമപഞ്ചായത്തുകളിലെ കേൾവി പരിമിതരായ ഉദ്യോഗസ്ഥർക്കുള്ള ഐ.എൽ.ജി.എം.എസ് സൈൻ ലാംഗ്വേജ് പരിശീലനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി.
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. മൂന്ന് ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയ 46 പേർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൻ, ഡോ. സന്തോഷ് ബാബു, തദ്ദേശ വകുപ്പ് അഡീഷനൽ ഡയറക്ടർ എം.പി. അജിത് കുമാർ, പി.എസ്. പ്രശാന്ത്, ഗീത, വിദ്യ മോൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.