Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോ​ഡ​രി​കി​ൽ...

റോ​ഡ​രി​കി​ൽ അ​റ​വു​മാ​ലി​ന്യം ത​ള്ളി​യ​വ​ർ പി​ടി​യി​ൽ

text_fields
bookmark_border
റോ​ഡ​രി​കി​ൽ അ​റ​വു​മാ​ലി​ന്യം ത​ള്ളി​യ​വ​ർ പി​ടി​യി​ൽ
cancel
camera_alt

ചൂ​ണ്ട​ൽ പാ​റ​ന്നൂ​രി​ൽ റോ​ഡ​രി​കി​ലെ മാ​ലി​ന്യം ത​ള്ളി​യ​വ​രെക്കൊ​ണ്ട് എ​ടു​പ്പി​ക്കു​ന്നു

കേ​ച്ചേ​രി: ചൂ​ണ്ട​ൽ പാ​റ​ന്നൂ​രി​ൽ റോ​ഡ​രി​കി​ൽ അ​റ​വു​മാ​ലി​ന്യം ത​ള്ളി​യ​വ​രെ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ കു​ന്നം​കു​ളം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നി​ല​മ്പൂ​ർ ക​രു​ളാ​യി ആ​റ​ങ്ങോ​ട​ൻ വീ​ട്ടി​ൽ സി​റാ​ജു​ദ്ദീ​ൻ (31), ത​ളി ന​ടു​വ​ട്ടം പാ​ല​ക്ക​പ​റ​മ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് (63) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ലി​ന്യം ത​ള്ളാ​ൻ ഉ​പ​യോ​ഗി​ച്ച മി​നി പി​ക് ലോ​റി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി പാ​ത​യോ​ര​ത്ത് അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ലോ​റി ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി ത​ള്ളി​യ അ​റ​വു​മാ​ലി​ന്യം ഇ​വ​രെ​ക്കൊ​ണ്ട് തി​രി​ച്ചെ​ടു​പ്പി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​ക​ളെ​യും വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsArrest
News Summary - Those who threw animal waste on the road were arrested
Next Story