മൂന്ന് ആനകള്‍ കോരനൊടിയിലെ ജനവാസ മേഖലയില്‍
text_fieldsആമ്പല്ലൂര്‍: വരന്തരപ്പിള്ളി പഞ്ചായത്തിലെ കുന്നത്തുപാടത്ത് ദിവസങ്ങളായി കൃഷിനാശം വരുത്തുന്ന കാട്ടാനകള്‍ ഏകദേശം ഒരു കി.മീ. അകലെയുള്ള കോരനൊടിയില്‍ എത്തി. മൂന്ന് ആനകള്‍ ഉണ്ടെന്നാണ് വനപാലകരുടെ നിഗമനം. ബുധനാഴ്ച പുലര്‍ച്ച കുട്ടന്‍ചിറ പാടശേഖരത്തിന് സമീപത്തെ പറമ്പുകളില്‍ നാശം വരുത്തിയ കാട്ടാനകള്‍ റോഡ് മുറിച്ച് കടന്ന് വീട്ടുപറമ്പുകളിലൂടെയാണ് കോരനൊടിയില്‍ എത്തിയത്. പല പറമ്പുകളിലും ചെറിയ തോതില്‍ നാശം വരുത്തിയ ആനകള്‍ കുന്നത്തുപാടത്തെ കടകള്‍ക്കും വീടുകള്‍ക്കും അരികിലൂടെയാണ് പോയത്.
കോരനൊടിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് ആനകള്‍ നിലയുറപ്പിച്ചത്. ഈ പ്രദേശത്ത് ആദ്യമായി കാട്ടാനയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. നിരവധി വീടുകള്‍ക്ക് സമീപത്തെ പറമ്പില്‍ തമ്പടിച്ചിരിക്കുന്ന ആനകളെ പകല്‍ തുരത്താന്‍ കഴിയില്ലെന്നാണ് വനപാലകര്‍ പറയുന്നത്. ആനകളെ ഓടിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ വീടുകള്‍ ഉള്ള പ്രദേശത്തേക്ക് എത്തുമെന്ന ആശങ്കയും വനപാലകര്‍ക്കുണ്ട്. പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പ്രേം ഷെമീറിന്റെ നേതൃത്വത്തില്‍ വനപാലകര്‍ നിരീക്ഷിക്കുകയാണ്. രാത്രിയില്‍ ആനകളെ കാട്ടിലേക്ക് കയറ്റിവിടാനുള്ള നീക്കത്തിലാണ് വനപാലകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.