ലഹരിമരുന്നുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ ലഹരി വിൽപന ടാറ്റൂ സ്ഥാപനത്തിന്റെ മറവിൽ
text_fieldsതൃശൂര്‍: പുതുതലമുറ സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. ഊരകം ഇടക്കാട്ടുപറമ്പില്‍ സഞ്ജുന രാജന് (28), പൂത്തോള്‍ തേറാട്ടില്‍ മെബിന് (29), ചേറൂര് പുതിയവീട്ടില്‍ കാസിം (28) എന്നിവരാണ് തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
വാടാനപ്പിള്ളിയില്‍ പ്ലാനറ്റ് ഹോളിഡേയ്സ് എന്ന ട്രാവല്‍ ഏജന്‍സി നടത്തിവരുകയാണ് സഞ്ജുന. ബംഗളൂരുവില്‍ ഇടക്കിടെ പോയിവരുന്ന ഇവര്‍ അവിടെനിന്നാണ് മയക്കുമരുന്ന് എത്തിച്ച് വിപണനം നടത്തുന്നത്. പിടിയിലായവരില്‍ മെബിന് എന്നയാള്‍ ടാറ്റൂ പതിപ്പിക്കുന്ന രാസവസ്തു കച്ചവടം നടത്തുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. പിടിയിലായവര്‍ നിരവധി തവണ മയക്കുമരുന്ന് കടത്തി വിറ്റതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇവര്‍ മൂന്നുപേരും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരുമാണ്.
മയക്കുമരുന്നുമായി ബംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബര കാര്‍ സഹിതം തൃശൂര്‍ കിഴക്കേക്കോട്ട ഭാഗത്തുനിന്ന് ഈസ്റ്റ് എസ്.എച്ച്.ഒ പി. ലാല്‍കുമാറും തൃശൂര്‍ സിറ്റി പൊലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും ചേര്‍ന്ന് ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത അതിമാരക മയക്കുമരുന്നിന് ചില്ലറ വിപണിയില്‍ രണ്ട് ലക്ഷത്തിലധികം രൂപ വിലവരും.
ഈസ്റ്റ് പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒ.പി ലാല്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ഗീതുമോള്‍, അസി. സബ് ഇന്‍സ്പെക്ടര്‍ ജിനികുമാര്‍, ഷാഡോ പൊലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, പി. രാഗേഷ്, കെ. ഗോപാലകൃഷ്ണന്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പഴനിസ്വാമി, ജീവന്, വിപിന്‍ദാസ്, ലിഗേഷ്, സുജിത് കുമാര്‍, ശരത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.