മാതാവിനും മകൾക്കുമടക്കം മൂന്നുപേർക്ക് തെരുവുനായുടെ കടിയേറ്റു
text_fieldsഅരിമ്പൂർ: എറവ് ആറാംകല്ലിൽ മാതാവും മകളുമടക്കം മൂന്നുപേർക്ക് തെരുവുനായുടെ കടിയേറ്റു. കടിച്ച നായ ചത്തത് പരിഭ്രാന്തിക്കിടയാക്കി. എറവ് വാലപറമ്പിൽ പ്രകാശന്റെ മകൾ അഞ്ജന ലക്ഷ്മി (15), താണിപറമ്പിൽ മാനങ്ങത്ത് സ്വപ്ന (35), മകൾ അനാമിക (15) എന്നിവർക്കാണ് കടിയേറ്റത്.
ഇവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 6.30നാണ് സംഭവം. പേയിളകിയ ലക്ഷണമുള്ള നായ മൂന്നുപേരേയും ഓടിച്ചിട്ട് കടിക്കുകയായിരുന്നു. പിന്നീടാണ് നായയെ ചത്ത നിലയിൽ കാണപ്പെട്ടത്.
തെരുവ് നായ്ക്കൾ കൂട്ടത്തോടെയാണ് പ്രദേശത്ത് അലഞ്ഞുനടക്കുന്നത്. ചിലത് പലപ്പോഴും അക്രമണ സ്വഭാവും കാണിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. സ്കൂൾ വിട്ട് മക്കളുടെ വരവും കാത്തിരിക്കുന്ന രക്ഷിതാക്കളും ഭയപാടിലാണ്. സ്കൂളുകളുടെ പരിസരത്തും തെരുവ് നായ്ക്കളുടെ ശല്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.