Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂരിൽ...

ഗുരുവായൂരിൽ തൃപ്പുത്തരി ആഘോഷിച്ചു

text_fields
bookmark_border
ഗുരുവായൂരിൽ തൃപ്പുത്തരി ആഘോഷിച്ചു
cancel
camera_alt

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ തൃ​പ്പു​ത്ത​രി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ശീ​വേ​ലി

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ല്‍ തൃ​പ്പു​ത്ത​രി ആ​ഘോ​ഷി​ച്ചു. പു​തു​താ​യി കൊ​യ്‌​തെ​ടു​ത്ത നെ​ല്ലി​െൻറ അ​രി​കൊ​ണ്ട് നി​വേ​ദ്യ​വും ഇ​ടി​ച്ചു​പി​ഴി​ഞ്ഞ പാ​യ​സും നി​വേ​ദി​ച്ചാ​യി​രു​ന്നു ച​ട​ങ്ങ്.പു​ത്ത​രി നി​വേ​ദ്യ​ത്തോ​ടൊ​പ്പം ഉ​പ്പു​മാ​ങ്ങ​യും പ​ത്തി​ല​ക്ക​റി​യും പു​ത്ത​രി​ച്ചു​ണ്ട ഉ​പ്പേ​രി​യും നെ​യ്യ​പ്പ​വും പ​ഴം​നു​റു​ക്കും വി​ശേ​ഷ വി​ഭ​വ​ങ്ങ​ളാ​യി. കാ​ള​ന്‍, എ​രി​ശ്ശേ​രി, പ​ഴ​പ്ര​ഥ​മ​ന്‍, ഉ​റ​തൈ​ര്, വെ​ണ്ണ, വ​റു​ത്തു​പ്പേ​രി, പാ​ല്‍പ്പാ​യ​സം എ​ന്നി​വ​യും സ്വ​ര്‍ണ​പ്പാ​ത്ര​ങ്ങ​ളി​ല്‍ നി​വേ​ദി​ച്ചു.

ഔ​ഷ​ധ​സ​സ്യ​മാ​യ ഉ​ഴി​ഞ്ഞ​യു​ടെ വ​ള്ളി ചു​റ്റി​യ ഉ​രു​ളി​യി​ലാ​ണ് പു​ത്ത​രി​പ്പാ​യ​സം ശ്രീ​ല​ക​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ച​ത്. പു​തി​യ നെ​ല്ലി​െൻറ അ​രി, നാ​ളി​കേ​ര​പ്പാ​ൽ, ശ​ർ​ക്ക​ര, പ​ഴം എ​ന്നി​വ ചേ​ർ​ത്ത് കീ​ഴ്ശാ​ന്തി ന​മ്പൂ​തി​രി​മാ​രാ​ണ് ഇ​ടി​ച്ചു​പി​ഴി​ഞ്ഞ പാ​യ​സം ത​യാ​റാ​ക്കി​യ​ത്. ഉ​ച്ച​പ്പൂ​ജ ക​ഴി​ഞ്ഞ് ശ്രീ​ഭൂ​ത​ബ​ലി​യും ന​ട​ന്നു. പൂ​ജ​ക​ൾ​ക്ക് ത​ന്ത്രി ചേ​ന്നാ​സ് ശ്രീ​കാ​ന്ത് ന​മ്പൂ​തി​രി​പ്പാ​ട് കാ​ർ​മി​ക​നാ​യി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ൽ ഭ​ക്ത​ർ​ക്ക് പാ​യ​സം ശീ​ട്ടാ​ക്കി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guruvayur Templethripputhari
Next Story