നിർദേശം കാറ്റിൽ പറത്തി:കാഞ്ഞാണി പെരുമ്പുഴ പാലത്തിലൂടെ ഒരു വിഭാഗം ബസ് സർവിസ് നടത്തി
text_fieldsകാഞ്ഞാണി: ബലക്ഷയം നേരിട്ട കാഞ്ഞാണി പെരുമ്പുഴ പാലത്തിലൂടെ വെള്ളിയാഴ്ച മുതൽ സ്വകാര്യ ബസുകൾ ഓടില്ലെന്ന സംയുക്ത തീരുമാനം കാറ്റിൽ പറത്തി ഒരു വിഭാഗം സ്വകാര്യ ബസുകൾ പാലത്തിലൂടെ സർവിസ് നടത്തി.
ഏതാനും ബസുകൾ രാവിലെ ഏഴ് മുതൽ മുൻ നിശ്ചയിച്ച പ്രകാരം സർവിസ് നടത്താൻ തയാറായി ഇരുവശങ്ങളിലും സർവിസ് അവസാനിപ്പിച്ചു.
എന്നാൽ, ചില ബസുകൾ ഓടിയതോടെ അധികൃതർ വ്യാഴാഴ്ച പ്രഖ്യാപിച്ച വാഹന നിയന്ത്രണങ്ങൾ കാറ്റിൽ പറന്നു.
മണലൂർ, അരിമ്പൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി ശശി, സുജാത മോഹൻ ദാസ്, ജനപ്രതിനിധികളായ എം.കെ. സദാനന്ദൻ, സി.ജി. സജീഷ് എന്നിവർ പാലത്തിൽ എത്തി മുരളി പെരുനെല്ലി എം.എൽ.എയുടെയും കലക്ടറുടെയും തിർദേശങ്ങൾ അവഗണിച്ച് നടത്തുന്ന സർവിസ് നിർത്തണമെന്നാവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പാലത്തിലെത്തിയ അന്തിക്കാട് പൊലീസ് ഇൻസ്പക്ടർ, പ്രശാന്ത് ക്ലിൻറ്, എസ്.ഐ കെ.എസ്. സുശാന്ത് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് പാലത്തിൽ കയറിയ ബസുകൾ തടഞ്ഞ് തിരിച്ചയച്ചു.
എന്നാൽ ഒരു ധാരണയും ഉണ്ടായിട്ടില്ലെന്നും വ്യാഴാഴ്ച എം.എൽ.എയുടെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങൾ പൊലീസ് ശക്തമായി നടപ്പാക്കുകയാണ് ചെയ്യേണ്ടതെന്ന് മണലൂർ പഞ്ചായത്ത് പ്രസിഡൻറ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.