നഗരത്തിലേക്കുള്ള ബസുകള്‍ രാവിലെ തടഞ്ഞു, ഉച്ചക്ക് പ്രവേശിപ്പിച്ചു
text_fieldsതൃശൂര്‍: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായ ഗതാഗത നിയന്ത്രണം സംബന്ധിച്ച് ചൊവ്വാഴ്ചയുണ്ടായ ആശയക്കുഴപ്പം യാത്രക്കാരെ വലച്ചു. ആദ്യം നഗരത്തിലേക്കുള്ള ബസുകള്‍ പൊലീസ് തടഞ്ഞു. ഉച്ചയോടെയാണ് വീണ്ടും പ്രവേശിപ്പിച്ചു തുടങ്ങിയത്. പാതിവഴിയില്‍ ഇറക്കിവിടുന്നതിനെതിരെ പലയിടത്തും പ്രതിഷേധമുണ്ടായി.
കോര്പറേഷന് പരിധി 'സി' വിഭാഗത്തിൽ പെട്ടതോടെയാണ് ആശയക്കുഴപ്പം ഉണ്ടായത്. രാവിലെ മുതൽ പൊലീസ് ബസുകള്‍ തടഞ്ഞു. പുഴക്കൽ പാടത്തും കോലോത്തുംപാടത്തുമെല്ലാം ബസുകൾ തടഞ്ഞിട്ടു. നഗരത്തില്‍ പ്രവേശിക്കാതെ തിരികെ പോകണമെന്നായിരുന്നു നിലപാട്. ഇതിനെതിരെ യാത്രക്കാർ രംഗത്തുവന്നു. പലരും കെ.എസ്.ആര്.ടി.സി ബസുകളില്‍ കൂട്ടമായി കയറുകയും ചെയ്തു.പ്രശ്നം രൂക്ഷമായതോടെ പൊലീസ് സ്വകാര്യ ബസ് തടയൽ നിര്‍ത്തി. ജില്ല ഭരണകൂടം ആവശ്യപ്പെട്ടതോടെയാണ് ബസുകള്‍ വിട്ടുതുടങ്ങിയതെന്ന് പൊലീസ് പറയുന്നു. വടക്കെ സ്റ്റാൻഡിലേക്കും ശക്തൻ സ്റ്റാൻഡിലേക്കുമുള്ള വാഹനങ്ങളുടെ വരവും പൊലീസ് തടഞ്ഞിരുന്നു.
കോർപറേഷന് സി വിഭാഗത്തില്‍ ഉൾപ്പെട്ടതോടെ നഗരത്തില്‍ വ്യാപകമായി കടകള്‍ അടപ്പിച്ചു. രാവിലെ തുറന്ന കടകൾ പൊലീസും നഗസരസഭ ഉദ്യോഗസ്ഥരുമെത്തിയാണ് അടക്കാൻ ആവശ്യപ്പെട്ടത്. അവശ്യ സേവനത്തിലുള്പ്പെടുന്ന കടകള്‍ മാത്രമാണ് തുറക്കാന്‍ അനുവദിച്ചത്. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന വിവരം കൃത്യമായി അറിയാത്തത് കാരണം മിക്ക കടകളും തുറന്നിരുന്നു. വഴിയോര കച്ചവടക്കാരെയും ഒഴിപ്പിച്ചു. ജില്ലയിലെ അതി നിയന്ത്രണ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇടറോഡുകൾ േപാലും അടപ്പിച്ചു. അടിയന്തരാവശ്യങ്ങൾക്ക് പുറത്തുപോയ പലരും വലഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.