എ.ഐ.സി.സിക്ക് തൃശൂർ ഡി.സി.സിയുടെ സ്ഥാനാർഥി സാധ്യത പട്ടിക
text_fieldsതൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ഡി.സി.സിയുടെ പ്രാഥമിക സ്ഥാനാർഥി പട്ടികയായി. രണ്ട് വനിതകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന വടക്കാഞ്ചേരിയിൽ അനിൽ അക്കര മാത്രമാണ് പട്ടികയിലുള്ളത്. രണ്ടുദിവസമായി ജില്ലയിലുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നേതാക്കൾ സാധ്യത സ്ഥാനാർഥികളുടെ പട്ടിക അറിയിച്ചു.
തൃശൂർ -പത്മജ വേണുഗോപാൽ, ടി.വി. ചന്ദ്രമോഹൻ, ഒല്ലൂർ -എം.പി. വിൻസെൻറ്, ജോസ് വള്ളൂർ, ടി.ജെ. സനീഷ്കുമാർ, വി.എസ്. ഡേവിഡ്, പുതുക്കാട് -ജോസഫ് ടാജറ്റ്, ടി.ജെ. സനീഷ് കുമാർ, ചാലക്കുടി -പി.സി. ചാക്കോ, എം.പി. വിൻസെൻറ്, ഷോൺ പെല്ലിശേരി, ടി.ജെ. സനീഷ് കുമാർ, കൊടുങ്ങല്ലൂർ -സോണിയ ഗിരി, എം.എസ്. അനിൽകുമാർ, ടി.യു. രാധാകൃഷ്ണൻ, കൈപ്പമംഗലം -സാലി, ശോഭാ സുബിൻ, നാട്ടിക -എൻ.കെ. സുധീർ, കെ.വി. ദാസൻ, മണലൂർ -പി.എ. മാധവൻ, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, ശോഭാ സുബിൻ, ഗുരുവായൂർ -ഒ. അബ്ദുറഹിമാൻകുട്ടി, പി.ടി. അജയ്മോഹൻ, കുന്നംകുളം -രാജേന്ദ്രൻ അരങ്ങത്ത്, കെ. ജയശങ്കർ, നിഖിൽ ദാമോദരൻ എന്നിങ്ങനെയാണ് സാധ്യത സ്ഥാനാർഥികളായി എ.ഐ.സി.സിയെ ധരിപ്പിച്ചിരിക്കുന്നത്.
മുസ്ലിം ദലിത് വനിത ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജനെ മത്സരിപ്പിക്കാനായി ചേലക്കര മണ്ഡലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഗുരുവായൂർ കോൺഗ്രസ് ഏറ്റെടുക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.
സാധ്യത പട്ടിക എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ധരിപ്പിച്ചെങ്കിലും ഇക്കാര്യത്തിൽ അഭിപ്രായ പ്രകടനത്തിന് വേണുഗോപാൽ തയാറായില്ലെന്നാണ് പറയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ചൊവ്വാഴ്ച ജില്ലയിലെത്തും. നേതാക്കൾ ഒന്നിച്ചുണ്ടാവുന്ന സാഹചര്യത്തിൽ ഗുരുവായൂർ, ചേലക്കര സീറ്റുകൾ സംബന്ധിച്ചുള്ള അന്തിമ തീരുമാനമുണ്ടാകും. പട്ടിക പ്രാഥമികം മാത്രമാണെന്നും പരിശോധനയുടെയും കൂടിയാലോചനയുടെയും ഭാഗമായി മാറ്റം വരുമെന്നാണ് നേതാക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.