കത്തുന്ന വേനലിൽ കിളികൾക്ക് സ്നേഹത്തണ്ണീർ ഒരുക്കി തൃശൂർ ജില്ല ജയിൽ
text_fieldsതൃശൂർ: തടവറയാണ്... പക്ഷേ, സ്നേഹത്തിന്റെ നീരുറവയുണ്ടിവിടെ. കത്തുന്ന വേനലിൽ പക്ഷിമൃഗാദികൾക്ക് ദാഹജലമൊരുക്കി സഹജീവി സ്നേഹം പകരുകയാണ് വിയ്യൂർ ജില്ല ജയിൽ. പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കു ന്നത്. ജയിൽ അങ്കണത്തിലെ വൃക്ഷങ്ങളുടെ ശിഖരങ്ങളിലും പറമ്പിന്റെ വിവിധ ഭാഗങ്ങളിലുമായി മൺ ചട്ടികളിലാക്കിയാണ് കിളികൾക്കുള്ള ദാഹജലം തയാറാക്കിയിരിക്കുന്നത്.
സ്നേഹത്തണ്ണീർക്കുടം പദ്ധതിയുടെ ഉദ്ഘാടനം വിയ്യൂർ ജില്ല ജയിലിൽ സൂപ്രണ്ട് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി ഷാജി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെൽഫെയർ ഓഫിസർ സാജി സൈമൺ, ഡി.പി.ഒ അശോക് കുമാർ, ഷിനോജ് വൈശാഖ്, ദിനകരൻ, ബിജു ബാലൻ, സമിതി പ്രവർത്തകൻ സജി എന്നിവർ പങ്കെടുത്തു. ജില്ല ജയിലിൽ വിവിധ മരങ്ങളിൽ പത്തിലേറെ തണ്ണീർക്കുടങ്ങൾ സ്ഥാപിച്ചു. പ്രകൃതി സംരക്ഷണ സമിതി വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച പദ്ധതി ധാരാളം സംഘടനകൾ ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.