പദ്ധതി നിർവഹണത്തിൽ തൃശൂർ ഒന്നാമത്
text_fieldsതൃശൂർ: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി നിർവഹണത്തിൽ സംസ്ഥാനതലത്തിൽ ജില്ലക്ക് ഒന്നാം സ്ഥാനം. 32.67 ആണ് ജില്ലയുടെ പദ്ധതി വിനിയോഗ നിരക്ക്. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ മൂന്നിലും ഒന്നാം സ്ഥാനം ജില്ല കരസ്ഥമാക്കി. പൂമംഗലം പഞ്ചായത്ത്, കുന്നംകുളം നഗരസഭ, ജില്ല പഞ്ചായത്ത് എന്നിവയാണ് ഒന്നാം സ്ഥാനം നേടിയത്.
പഞ്ചായത്ത്, നഗരസഭ, ജില്ല പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലും ഒന്നാമതെത്തിയാണ് ജില്ല- സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയത്. സംസ്ഥാനത്ത് ആദ്യമായി ജലാശയങ്ങൾ സംരക്ഷിക്കാൻ ഏറ്റവും വലിയ പദ്ധതി നടപ്പാക്കുന്നതും തൃശൂർ ജില്ല പഞ്ചായത്താണ്. ജില്ല പഞ്ചായത്ത് ജല രക്ഷ ജീവ രക്ഷ പദ്ധതിയുടെ ഭാഗമായി ജലാശയങ്ങൾ സംരക്ഷിക്കാൻ 100 കോടി ചെലവിൽ പദ്ധതി കൊണ്ടുവരാൻ ജില്ല ആസൂത്രണ സമിതി യോഗത്തിൽ തീരുമാനമായി.
ഇതിെൻറ ഭാഗമായി 60 ജലാശയങ്ങൾ ഉൾക്കൊള്ളുന്ന ഡി.പി.ആർ തയാറാക്കും. ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവിൽ നബാർഡ് അടക്കമുള്ള വകുപ്പുകളുടെ സഹായത്തോടെ നടപ്പാക്കുന്ന വെണ്ണൂർ തുറ നവീകരണത്തിെൻറ നടപടികൾ പുരോഗമിക്കുന്നു. ഇതിെൻറ ഭാഗമായി പദ്ധതി കടന്നുപോകുന്ന ഭാഗങ്ങളിൽ നിന്നുള്ള എം.എൽ.എ, എം.പി എന്നിവർ രക്ഷാധികാരികളായ കോർ കമ്മിറ്റി രൂപവത്കരിക്കും.
കൊടകര ഷീ വർക്ക് സ്പേസിെൻറ നടത്തിപ്പുമായി ബന്ധപ്പെട്ടും ഇതേ രീതിയിലുള്ള കോർ കമ്മിറ്റി രൂപവത്കരിച്ച് പദ്ധതി പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പ് വരുത്തും.
നഗര സഞ്ചയ പദ്ധതിയുടെ ഭാഗമായി 2021-22 വർഷത്തിൽ ജില്ലക്ക് 39 കോടി അനുവദിച്ചിട്ടുണ്ട്. ഇതിെൻറ പ്രവർത്തനങ്ങൾക്കായി ജോ. പ്ലാനിങ് കമ്മിറ്റിയെ നിയോഗിച്ചു. മൂന്ന് വർക്കിങ് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള നടപടികളും പുരോഗമിക്കും.
ജില്ല ആസൂത്രണ സമിതി യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിസ്, കലക്ടർ ഹരിത വി കുമാർ, പ്ലാനിങ് ഓഫിസർ കെ. ശ്രീലത, സർക്കാർ നോമിനി എം.എൻ. സുധാകരൻ, ആസൂത്രണ സമിതി അംഗങ്ങളായ വി.എസ്. പ്രിൻസ്, കെ.വി. സജു, പി.എ. അഹമ്മദ്, പി.എൻ. സുരേന്ദ്രൻ, സി.പി. പോളി, ലീല സുബ്രഹ്മണ്യൻ, ലത ചന്ദ്രൻ, സുഗത ശശിധരൻ, കെ.എസ്. ജയ, ഷീന പറയങ്ങാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.