പണം തട്ടിയ കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ
text_fieldsമേലാറ്റൂർ: വാഹനം വിറ്റുകിട്ടിയ പണം ഉടമസ്ഥന് നൽകാതെ തട്ടിപ്പ് നടത്തിയ കേസിൽ തൃശൂർ സ്വദേശിയെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ പാലപ്പിള്ളിയിലെ കണ്ടായി എസ്റ്റേറ്റ് കരിങ്കുളങ്ങര രഞ്ജിത്തിനെയാണ് (30) പട്ടിക്കാട് മുള്ള്യാകുർശ്ശി സ്വദേശി കളപ്പാറ ബാലചന്ദ്രെൻറ പരാതി പ്രകാരം അറസ്റ്റ് ചെയ്തത്.
ഗൾഫിൽ ജോലി ചെയ്തിരുന്ന ബാലചന്ദ്രൻ നാട്ടിലേക്ക് വന്ന ശേഷം തെൻറ ഉടമസ്ഥതയിൽ ഗൾഫിലുള്ള ടാങ്കർ ലോറി വിൽക്കാൻ രഞ്ജിത്തിനെ ഏൽപ്പിച്ചു. വാഹനം വിറ്റ ശേഷം തുക ബാലചന്ദ്രന് നൽകാതെ വ്യാജ ബില്ല് അയച്ചുകൊടുത്തുവെന്നാണ് പരാതി. സംഭവത്തിൽ ബാലചന്ദ്രൻ മേലാറ്റൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തൃശൂരിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.