പൂരത്തിന് മുമ്പേ വടക്കുന്നാഥനിൽ മേളലഹരി
text_fieldsതൃശൂർ: പൂരത്തിന് നാളുകൾ മാത്രം ബാക്കി നിൽക്കേ വടക്കുന്നാഥനിൽ പാണ്ടിമേളാവതരണം. വടക്കുന്നാഥനിലെ കലശദിനത്തോടനുബന്ധിച്ചായിരുന്നു ശ്രീമൂലസ്ഥാനത്ത് ചെറുശേരി കുട്ടൻമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം അവതരിപ്പിച്ചത്. ആറാട്ടുപുഴ പൂരത്തിനോടനുബന്ധിച്ചുള്ള ഊരകത്തമ്മ തിരുവടിയുടെ മകീര്യം പുറപ്പാടിന്റെ അവതരണശൈലിയിലായിരുന്നു വടക്കുന്നാഥനിലെ പാണ്ടി മേളം.
ഊരകത്തെ പാണ്ടിയിൽ പങ്കെടുത്ത ഒട്ടുമിക്ക കലാകാരമാരും വടക്കുന്നാഥനിലും അണിനിരന്നു. കുഴലിൽ കൊമ്പത്ത് അനിലും കൊമ്പിൽ മച്ചാട് മണികണ്ഠനും പ്രമാണിമാരായി. മേളം ആസ്വദിക്കാൻ നിരവധിയാളുകളും എത്തിയിരുന്നു. കലശദിനത്തിൽ 37 പറ അരിയിൽ ഒരുക്കിയ അന്നദാനത്തിൽ പതിനായിരത്തോളം പേർ പങ്കെടുത്തു.
തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ ഉണ്ടായി. ചൂട് മുക്തിക്കായി പ്രത്യേക പൂജകളും കലശദിനത്തോടനുന്ധിച്ചുണ്ടായി. മഹാനിവേദ്യത്തിന് ശേഷം വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ശ്രീ ഭൂത ബലിയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.