തൃശൂരിൽ 'പുലി'യിറങ്ങി; വെർച്വൽ ആയി
text_fieldsതൃശൂര്‍: കോവിഡ് കാലത്തും പൂരനാട്ടിൽ പുലിപ്പടയിറങ്ങി. അരമണിയും കുടവയറും കുലുക്കി മേളത്തിൽ ഉറഞ്ഞുതുള്ളി. ആയിരങ്ങൾ തിക്കും തിരക്കുമില്ലാതെ പുലിക്കളിയാഘോഷം ആസ്വദിച്ചു. െവർച്വൽ പുലിക്കളിയൊരുക്കിയാണ് തൃശൂർ ആഘോഷിച്ചത്. പുലിക്കളി മഹോത്സവത്തോടെയാണ് തൃശൂരിെൻറ ഓണാഘോഷങ്ങൾക്ക് സമാപനമാകുന്നത്.
അയ്യന്തോൾ ദേശം പുലിക്കളി സമിതിയാണ് വെർച്വൽ പുലിക്കളി ഒരുക്കിയത്. പുലികൾ അവരുടെ വീടുകളിൽ നിന്നാണ് ഓൺലൈനിൽ പങ്കുചേർന്നത്. മേളക്കാരെയും പുലിക്കുള്ള ആടയാഭരണങ്ങളും മൊബൈൽ ഫോൺ സ്റ്റാൻഡുമടക്കം സംഘാടകർ നൽകി. പുലികൾ മേളത്തിനൊത്ത് ചുവടുവെച്ചപ്പോൾ പുതിയ കാലത്തും ഓർമകളിലെ പുലിക്കളിയാഘോഷം ഇരമ്പി.
ആയിരങ്ങൾ മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും കളിയാസ്വദിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ വെർച്വൽ പുലിക്കളി ചരിത്രമായി. 16 പുലികളാണ് അണിചേര്‍ന്നത്. ആദ്യമായി പുലി വേഷമിടുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. പുലിക്കളിയുടെ ആചാരം കാത്ത് നടുവിലാലില്‍ നാളികേരമുടച്ച് കരിമ്പുലി ഇളകിയാടി. കോവിഡിനെതിരെ പടപൊരുതാന്‍ ആഹ്വാനം ചെയ്താണ് പുലി നഗരം വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.