തൃശൂർ റെയിൽവേ സ്റ്റേഷൻ ഇനി പ്രഭാപൂരിതം
text_fieldsതൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ ഇനി രാത്രിയിൽ വിമാനത്താവളത്തിലെന്ന പോലെ വെട്ടിത്തിളങ്ങും. പ്ലാറ്റ്ഫോമുകളിൽ പ്രകാശം ഉറപ്പുവരുത്താൻ 9.6 ലക്ഷം രൂപ മുതൽമുടക്കിൽ ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലായി 750 എൽ.ഇ.ഡി ട്യൂബ്ലൈറ്റുകളാണ് സ്ഥാപിച്ചത്.
ഇതുമൂലം പ്രകാശതീവ്രത 150 ലക്സ് (പ്രകാശ തീവ്രതയുടെ ഏകകം) ആയി ഉയർന്നു. രാത്രികാല യാത്രക്കാർക്ക് പ്ലാറ്റ്ഫോമിെൻറ എല്ലാഭാഗത്തും സുരക്ഷിതമായി സഞ്ചരിക്കുന്നതിനും ട്രെയിനുകൾ എത്തുേമ്പാൾ കോച്ചുകൾ കണ്ടെത്താനും ഇത് സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
മാത്രമല്ല, 100 എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കുന്നതിനാൽ ഊർജ ഉപയോഗത്തിൽ ഗണ്യമായ കുറവ് വരുത്താനാകും. റെയിൽവേ സ്റ്റേഷെൻറ വൈദ്യുതീകരണത്തിെൻറയും സൗരോർജ പ്ലാൻറ് സ്ഥാപിക്കുന്നതിെൻറയും ഉദ്ഘാടനം കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ഓൺലൈൻവഴി നിർവഹിച്ചു.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ 11,000 ചതുരശ്ര അടിയിൽ 100 കെ.ഡബ്ല്യൂ.പിയുടെ (കിലോ വാട്സ് പീക്ക്) സൗരോർജ പ്ലാൻറ് സ്ഥാപിക്കുകയും അതിൽനിന്ന് പ്രതിവർഷം 1.37 ലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുകയും ചെയ്യും. ഇത് റെയിൽവേക്ക് പ്രതിവർഷം 7.08 ലക്ഷം രൂപയുടെ ലാഭം നേടിത്തരുമെന്ന് അധികൃതർ വ്യക്തമാക്കി. അധികമായി വരുന്ന ഊർജം കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് തിരികെ നൽകാനും സാധിക്കും. പദ്ധതിയുടെ മൊത്ത ചെലവ് 42 ലക്ഷമാണ്.
കേന്ദ്രസർക്കാറിെൻറ 2030 ഓടെ റെയിൽവേക്ക് ഊർജ ഉൽപാദനത്തിൽ നൂറു ശതമാനം സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിെൻറ ഭാഗമായ വികസനപരിപാടികളായിരുന്നു ഞായറാഴ്ച നിർവഹിച്ചത്. ടി.എൻ. പ്രതാപൻ എം.പി, തൃശൂർ റെയിൽവേ സ്റ്റേഷൻ ഡയറക്ടർ പി. അജയ്കുമാർ, സ്റ്റേഷൻ മാനേജർ കെ. ജയകുമാർ, ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ പ്രസൂൺ എസ്. കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.