താരങ്ങൾ നിറഞ്ഞാടിയ മണ്ണിൽ ഇനി കൃഷി വിളയും
text_fieldsതൃശൂർ: മമ്മൂട്ടിയും മോഹൻലാലും ദിലീപും ജയറാമും മാത്രമല്ല, തമിഴിലെയും ബോളിവുഡിലെയും ഹോളിവുഡിലെയും താരങ്ങൾ വരെ നിറഞ്ഞാടിയ 'തൃശൂരിെൻറ' മണ്ണിൽ ഇനി നല്ല ജൈവകൃഷി വിളയും.
തൃശൂരിെൻറ സിനിമ ചരിത്രത്തിലെ നാഴികക്കല്ലായ സപ്ന തിയറ്റർ നിന്ന സ്ഥലത്താണ് കൃഷിയിറക്കിയന്നത്. വ്യവസായി ജോയ് ആലുക്കാസാണ് ഈ ഭൂമി വിലകൊടുത്ത് വാങ്ങിയത്.
തൃശൂർ നഗരത്തിലെ ഒരേക്കറോളം വരുന്ന ഭൂമിയിലാണ് ചേമ്പും ചേനയും വഴുതനയും പപ്പായും ചീരയും കൂർക്കയുമൊക്കെയായി ജൈവകൃഷിയിറക്കിയിരിക്കുന്നത്. സപ്ന തിയറ്റർ വിറ്റതും അവിടെ വാണിജ്യസമുച്ചയം വരുന്നുവെന്നതും തൃശൂരിൽ ഏറെ ചർച്ചകളും വിവാദങ്ങളുമായിരുന്നു.
ഇപ്പോഴും രാഷ്ട്രീയമായി പുകയുന്ന ൈപതൃക നഗരി ഇല്ലാതാക്കിയെന്ന വിവാദത്തിൽ ഈ സ്ഥലവും വലിച്ചിഴക്കപ്പെട്ടിരുന്നു.
എന്നാൽ, കോവിഡ് സാഹചര്യവും നിലവിൽ സ്ഥലത്ത് മറ്റ് പദ്ധതികളൊന്നും ആലോച്ചിട്ടില്ലെന്നുമാണ് ജോയ് ആലുക്കാസ് പറയുന്നത്. ഭൂമി വെറുതെ കിടക്കുന്നത് ഒഴിവാക്കാനാണ് കൃഷിയിറക്കാനുള്ള തീരുമാനം. തിയറ്റർ കെട്ടിടം പൊളിച്ചുനീക്കിയതിെൻറ അവശിഷ്ടങ്ങൾ നീക്കി കൃഷിക്കായി പാകപ്പെടുത്തി. എങ്കിലും കോൺക്രീറ്റും ടാർ അടക്കമുള്ളവയുടെ അവശിഷ് ടങ്ങൾ ഇവിടെയുണ്ട്. അതുകൊണ്ട് ഇപ്പോൾ കൃഷിയിറക്കുന്നത് പരീക്ഷണാടിസ്ഥാനത്തിലാണ്. വിളവ് പുറത്ത് വിൽക്കാനല്ല, അനാഥാലയങ്ങൾ അടക്കമുള്ള മറ്റ് സ്ഥാപനങ്ങൾക്ക് നൽകും. ജോയ് ആലുക്കാസിെൻറ തന്നെ മറ്റ് പലയിടത്തുമുള്ള ഭൂമികളിൽ കൃഷി ചെയ്തുള്ള വിഭവങ്ങളും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.