പുലി ഭീതി: കൊരട്ടിയിൽ രണ്ടാമത്തെ കൂടും എത്തിച്ചു
text_fieldsപുലിയെ പിടികൂടാൻ വനം വകുപ്പ് കൊരട്ടിയിൽ സ്ഥാപിക്കാൻ എത്തിച്ച രണ്ടാമത്തെ കൂട്
കൊരട്ടി: പുലിയെ പിടികൂടാൻ വനം വകുപ്പ് കൊരട്ടിയിൽ രണ്ടാമത്തെ കൂടും എത്തിച്ചു. കൊരട്ടിയിൽ പുലിയെ കണ്ടതായി പറഞ്ഞ ദേവമാത മുറിപ്പറമ്പ് മേഖലയിലായാണ് രണ്ടാമത്തെ കൂട് സ്ഥാപിക്കുന്നത്.
ചിറങ്ങരയിൽ നിന്ന് അൽപം മാറി കൊരട്ടി പൊതുമാർക്കറ്റിന് സമീപമാണ് കൂടു സ്ഥാപിക്കുന്നത്. കൂട്ടിൽ വെക്കാനായി ആടിനെയും എത്തിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ തീർത്ത ശേഷമാണ് രണ്ടാമത്തെ കൂട് ഒരുക്കിയത്. കൂട് വെക്കുന്നിടത്ത് പൊതുജനങ്ങൾ സന്ദർശിക്കാനെത്തി ശല്യമുണ്ടാക്കരുതെന്ന് അധികൃതർ അഭ്യർഥിച്ചു.
കൊരട്ടി പടിഞ്ഞാറൻ മേഖലയിൽ പുലിയുണ്ടെന്ന നിഗമനത്തിലാണ് വനപാലകർ. കഴിഞ്ഞ ദിവസവും പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. രാത്രി 10 ഓടെ ദേവമാത ഭാഗത്ത് പള്ളിയിൽനിന്ന് നമസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബമാണ് പുലിയെ കണ്ടതായി പറഞ്ഞത്. അതേസമയം, പ്രദേശത്ത് പുലിയുടെ പുതിയ കാൽപ്പാടുകൾ കണ്ടെത്തിയതായോ കാമറയിൽ പതിഞ്ഞതായോ വിവരമൊന്നുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.