തൃശൂരിൽ പുലികളിറങ്ങും; ഓൺലൈനിൽ
text_fieldsതൃശൂർ: തൃശൂരിൽ ഓണത്തിന് പുലികൾ ഇറങ്ങും. ഇത്തവണയും ഓൺലൈനിൽ പുലിക്കളി നടത്താൻ ദേശങ്ങൾ തീരുമാനിച്ചു. അയ്യന്തോൾ ദേശമാണ് വെർച്വൽ പുലിക്കളി നടത്തുക. പൊതുജനത്തെ പൂർണമായി ഒഴിവാക്കും. പുലിക്കളിയിൽ ആകെ 40 പേരെയാണ് പങ്കെടുപ്പിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പുലിക്കളി. കഴിഞ്ഞ തവണയും ഓൺലൈൻ പുലിക്കളിയാണ് നടത്തിയത്. അന്ന് അവരവരുടെ വീടുകളിൽ നിന്നായിരുന്നു പുലികൾ പങ്കാളികളായത്. ഒരേസമയം ലക്ഷത്തോളം ആളുകളാണ് അന്ന് ഓൺലൈനിൽ പുലിക്കളി കണ്ടത്. ഇത്തവണ വിപുലമാക്കാനാണ് ആലോചിക്കുന്നത്. ജില്ല ഭരണകൂടത്തിെൻറയും കോർപറേഷെൻറയും അനുമതിക്കായി സമീപിച്ചിട്ടുണ്ട്. പൂരം ചടങ്ങായി സംഘടിപ്പിച്ച മാതൃകയിൽ പുലിക്കളി സംഘടിപ്പിക്കാമെന്നാണ് ദേശക്കാർ പറയുന്നത്.
പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെ പുലികളുടെയും വാദ്യക്കാരുടെയും എണ്ണം നിജപ്പെടുത്തി ആഘോഷിക്കാൻ അനുമതി ലഭിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. നാലോണ നാളിലാണ് തൃശൂരിലെ പുലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.