ഫാസ്ടാഗുള്ള യാത്രക്കാരനില്‍നിന്ന് ടോൾ പ്ലാസ അധികൃതർ പണം ഈടാക്കിയെന്ന്
text_fieldsആമ്പല്ലൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ഫാസ്ടാഗുള്ള യാത്രക്കാരനില്‍നിന്ന് നേരിട്ട് പണം ഈടാക്കിയതായി പരാതി. തൃശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള കാര്‍ യാത്രക്കിടെ വിയ്യൂര്‍ പാമ്പൂര്‍ സ്വദേശി വി.ജി. ഗോപാലകൃഷ്ണെൻറ പക്കല്‍നിന്നാണ് 75 രൂപ ടോള്‍ വാങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ 7.15നാണ് സംഭവം.
ഫാസ്ടാഗ് അക്കൗണ്ടില്‍ പണമില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് 75 രൂപ വാങ്ങിയത്. തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഫാസ്ടാഗിനായി പണം ഈടാക്കിയെന്നുള്ള ബാങ്കിെൻറ മെസേജ് ഫോണില്‍ ലഭിച്ചതായി ഗോപാലകൃഷ്ണൻ പറഞ്ഞു. ടോള്‍ കമ്പനിയിലെ ഫാസ്ടാഗ് സംവിധാനത്തിെൻറ തകരാര്‍ മൂലമാണ് നേരിട്ട് പണം നല്‍കിയിട്ടും തെൻറ അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ഉച്ചയോടെ ഇക്കാര്യം അറിയിക്കുന്നതിന് ടോള്‍പ്ലാസയിലെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലൈന്‍ പ്രവര്‍ത്തരഹിതമായിരുന്നു. ഫാസ്ടാഗ് അധികൃതർക്ക് ഇ മെയിൽ വഴി പരാതി നൽകിയതായി വി.ജി. ഗോപാലകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.