സഞ്ചാരികളെ ഇതിലേ...
text_fieldsആമ്പല്ലൂർ: ടൂറിസം സാധ്യതകള്‍ തേടി ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേംഭാസ്, ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ശാരിക ജനപ്രതിനിധികൾ എന്നിവർ വരന്തരപ്പിള്ളി പഞ്ചായത്തിലെ മുനിയാട്ടുകുന്നും സമീപത്തെ മുളങ്കാടും സന്ദര്‍ശിച്ചു. ജില്ല കലക്ടര്‍ അര്ജുന് പാണ്ഡ്യന്റെ ‘മുഖാമുഖം’ പരിപാടിയില്‍ മുപ്ലിയം ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി സനയ് കൃഷ്ണയാണ് വിഷയം കലക്ടറുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്. തുടര്‍ന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സ്കൂളിലെ പൂര്‍വ വിദ്യാർഥിയുമായ പി.വി. ശ്രീജിത്ത് കലക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുകയും കലക്ടര്‍ തുടര്‍നടപടികള്‍ക്കായി ടൂറിസം വകുപ്പിന് നിര്‍ദേശം നല്‍കുകയുമായിരുന്നു.
മുനിയാട്ടുകുന്ന് പ്രദേശത്ത് കൈവരികള്‍, ലൈറ്റുകള്‍, ടോയ്ലറ്റ്, ഇരിപ്പിടങ്ങള്‍, വേസ്റ്റ് ബിന്നുകള്‍ എന്നിവ സ്ഥാപിക്കുന്നത് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായി വിശദമായ പദ്ധതി തയാറാക്കി ജില്ല കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്, വൈസ് പ്രസിഡന്റ് ടി.ജി. അശോകന്, അംഗങ്ങളായ റോസിലി തോമസ്, വി.എം. റഷീദ്, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. ശ്രീജിത്ത്, മുപ്ലിയം ഗവ. സ്കൂള്‍ പ്രധാനാധ്യാപിക എം.വി. ഉഷ, പി.ടി.എ പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാംപ്പിള്ളി, പി.ടി.എ അംഗം സി.കെ. സന്ദീപ് കുമാര്‍, വിദ്യാര്‍ഥി സനയ് കൃഷ്ണ എന്നിവരും മുനിയാട്ടുകുന്നിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.