വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറുന്നു
text_fieldsവടക്കാഞ്ചേരി: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറുന്നു. ഓണാവധി ദിനങ്ങൾ ഉപയോഗപ്പെടുത്തിയാണ് മേഖലയിലെ ടൂറിസം കേന്ദ്രങ്ങളായ വാഴാനി, ചെപ്പാറ, പൂമല തുടങ്ങിയ സ്ഥലങ്ങളിലേക്ക് സഞ്ചാരികളെത്തുന്നത്. വാഴാനി ഡാമിലേക്ക് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് കാണിക്കുന്നവർക്ക് മാത്രമാണ് പാസ് മുഖേന പ്രവേശനം.
കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവിടെ പ്രവേശനാനുമതി. എന്നാൽ ചെപ്പാറയിലും മറ്റും മറിച്ചാണ് സ്ഥിതി. നവീകരണം പൂർത്തിയാവുന്ന ഇവിടെ പാസും മറ്റും ക്രമീകരിക്കാത്തത് കൊണ്ടുതന്നെ വാക്സിൻ എടുത്തവരും അല്ലാത്തവരുമൊക്കെ കൂട്ടത്തോടെ എത്തുന്നത് ആശങ്ക പരത്തുകയാണ്.
ചെങ്കുത്തായ പാറക്കെട്ടിന് മുകളിലേക്ക് വാഹനങ്ങൾ ഓടിച്ചു കയറ്റുന്നവർ വരെ നിരവധിയാണെന്ന് നാട്ടുകാർ പറയുന്നു. നൂറ് കണക്കിന് പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ വന്നു പോയത്. ഇത് കോവിഡ് വ്യാപനത്തിന് വഴിവെക്കുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. ചാത്തൻചിറ, നീലിയാറ ചിറ തുടങ്ങിയ ഗ്രാമീണ പരിസരങ്ങളിലും സന്ദർശകർ നിരവധിയാണ്.
പീച്ചിയുടെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ
തൃശൂർ: ടൂറിസം വകുപ്പിെൻറ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യാനായി അവലോകന യോഗം ചേർന്നു. മന്ത്രി കെ. രാജൻ, കലക്ടർ ഹരിത വി. കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. പീച്ചിയുടെ സമഗ്ര വികസനത്തിനായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ തയാറാക്കണമെന്നും പീച്ചി ഡാം, ചിമ്മിനി ഡാം, പുത്തൂർ സുവോളജിക്കൽ പാർക്ക് എന്നിവയെ ബന്ധപ്പെടുത്തി ഡാം ടൂറിസം സർക്യൂട്ട് ആരംഭിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ജില്ലയുടെ ടൂറിസം വികസനത്തിന് പുതിയ സാധ്യതകൾ കണ്ടെത്തുകയും അത് ഫലപ്രദമായി ഉപയോഗിക്കുകയും വേണം. അതിന് എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തണമെന്നും തീരുമാനമായി.യോഗത്തിന് ശേഷം കലക്ടർ ടൂറിസം, ഇറിഗേഷൻ സാധ്യതകൾ വിലയിരുത്താനായി പീച്ചി ഡാം സന്ദർശിച്ചു. യോഗത്തിൽ ടൂറിസം സെക്രട്ടറി ഡോ. കവിത, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.