കുട്ടികളുടെ നടുവൊടിക്കാൻ സ്ലൈഡർ
text_fieldsമന്ദലാംകുന്ന്: ചിൽഡ്രൻസ് പാർക്കിലെ സ്ലൈഡർ കുട്ടികളുടെ നടുവൊടിക്കുന്നതായി പരാതി. സ്ലൈഡിങ്ങിന്റെ അവസാന ഭാഗത്ത് മണ്ണ് നീങ്ങിയതിനാൽ കുഴിയിലേക്കാണ് കുട്ടികൾ ചെന്ന് പതിക്കുന്നത്. ചെറിയ കുരുന്നുകൾ മുതൽ 10 വയസ്സ് വരെ ഉള്ളവരാണ് ഇതിൽ കയറുന്നത്. കുട്ടികൾക്ക് തണ്ടൽ വേദന അനുഭവപ്പെടുന്നതായാണ് ആക്ഷേപം.
നിരവധി കുട്ടികൾക്കാണ് ഇതിൽ കളിക്കുന്നതിനിടെ ബുദ്ധിമുട്ട് ഉണ്ടായത്. മുകളിൽ നിന്ന് അതിവേഗമെത്തുന്ന കുട്ടികളുടെ പുറം ഭാഗം താഴെ സിമന്റ് കല്ലിൽ ഉരച്ചാണ് മുറിവുണ്ടാകുന്നത്. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കുട്ടികളുടെ പാർക്കിന്റെ പണി ഇനിയും പൂർണമായിട്ടില്ല. 2017 ൽ ജില്ല പഞ്ചായത്തിന്റെ ഫണ്ടും പിന്നീട് പുന്നയൂർ പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് നവീകരണം നടത്തിയത്.
എന്നാൽ, കളി ഉപകരണങ്ങൾ മിക്കതും ജീർണിച്ച അവസ്ഥയിലാണ്. സി.ആർ.ഇസെഡ് പരിധിയിലായതാണ് നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിശ്ചലമാകാൻ കാരണമെന്നും പറയപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.