കുതിരാനിൽ ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsപട്ടിക്കാട്: കുതിരാൻ തുരങ്കമുഖത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് കേടുവന്നതിനെ തുടർന്ന് രൂപപ്പെട്ട ഗതാഗതക്കുരുക്ക് രാത്രിയായതോടെ രൂക്ഷമായി. വാഹനനിര ചുവന്നമണ്ണ് വരെ നീണ്ടു.
വൈകീട്ട് അഞ്ചോടെയാണ് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ് തുരങ്കമുഖത്തിന് സമീപം കേടുവന്ന് കിടന്നത്. ഈ വാഹനം മാറ്റിക്കഴിയുമ്പോഴേക്കും വാഹനങ്ങളുടെ നിര നീണ്ടു. വിഷു, ദുഃഖവെള്ളി അവധിയായതിനാൽ നിരത്തിൽ സ്വകാര്യ വാഹനങ്ങൾ കൂടുതലാണ്.
വൈകീട്ട് എട്ടോടെ ആംബുലൻസുകൾക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായി. രാത്രി 11നും വാഹനങ്ങളുടെ വരിതന്നെയാണ്. പൊലീസ് ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.